Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം...

സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്ത എൻ.എസ്.എസ് ഓഫീസ് അനൂപ്‌ ജേക്കബ്‌ എം.എല്‍.എ സന്ദര്‍ശിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: ജനങ്ങളുടെ സ്വൈര ജീവിതം തകര്‍ക്കുന്ന അക്രമ രാഷ്്്ട്രീയം അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും അനൂപ്‌ ജേക്കബ്‌ എം.എൽ.എ സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തിനിടെ സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്ത കൂത്താട്ടുകുളത്തെ എൻ.എസ്.എസ് ട്രസ്റ്റ് ഓഫിസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഓണംകുന്ന്‍ ഭഗവതിക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഓഫിസ് ബി.ജെ.പിയുടെ ഓഫിസ് ആണെന്ന് തെറ്റിദ്ധരിച്ചാണ് തകര്‍ത്തത്. എൻ.എസ്.എസ് പ്രസിഡൻറ് ആര്‍.ശാംദാസ്‌, സെക്രട്ടറി കെ.ആര്‍. സോമന്‍, കേരള കോണ്‍ഗ്രസ്‌ നിയോജക മണ്ഡലം സെക്രട്ടറി വില്‍‌സണ്‍ മാത്യു, കെ.ടി.യു.സി ജില്ല പ്രസിഡൻറ് എം.എ ഷാജി തുടങ്ങിയവരും എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story