Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യനയത്തിനെതിരെ 1001...

മദ്യനയത്തിനെതിരെ 1001 പേരുടെ നിൽപ്​സമരം 19ന്

text_fields
bookmark_border
കൊച്ചി: മദ്യനയത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ ജൂൺ 19ന് എറണാകുളം ടൗൺഹാളിന് മുന്നിൽ 1001 പേരുടെ പ്രതീകാത്്മക നിൽപുസമരം സംഘടിപ്പിക്കും. 101 പേരുടെ അഖണ്ഡ മദ്യവിരുദ്ധ പ്രസംഗങ്ങളും ഇതോടനുബന്ധിച്ച് നടക്കും. പൂട്ടിയ ബാറുകൾ തുറക്കാതിരിക്കുക, പഞ്ചായത്തീ രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകൾ പുനഃസ്ഥാപിക്കുക, പുതിയ ബാറുകൾ അനുവദിക്കാതിരിക്കുക, ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, അഡ്വ. ചാർളി പോൾ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഫാ. ജോർജ് നേരേവീട്ടിൽ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story