Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതുല്യത കോഴ്സുകളുടെ...

തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ

text_fields
bookmark_border
ആലപ്പുഴ: സാക്ഷരത മിഷൻ സംഘടിപ്പിക്കുന്ന തുല്യത കോഴ്സുകളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ സാമൂഹിക പ്രവർത്തകർ പ്രചാരകരാകണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ പറഞ്ഞു. ഒരാളെയെങ്കിലും തുല്യത കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യിക്കാൻ ഓരോ സാമൂഹിക പ്രവർത്തകനും ശ്രമിക്കണം. പത്താംതരം തുല്യതയുടെയും ഹയർ സെക്കൻഡറി തുല്യതയുടെയും രജിസ്േട്രഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫീസ് അടക്കാൻ പണമില്ലാത്തതിനാൽ ആർക്കും പഠിക്കാനാകാത്ത സാഹചര്യം ഉണ്ടാവില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെ ഫീസ് തുക അടക്കും. എല്ലാവരും ഹയർ സെക്കൻഡറി തലംവരെയുള്ള വിദ്യാഭ്യാസം നേടിയവരായി മാറുകയെന്നതാവണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എ. അൻസിൽ, അജിത നൗഷാദ്, മുഹമ്മദ് അസ്ലം, എം.എസ്. അജിത എന്നിവർക്ക് അപേക്ഷാഫോറങ്ങൾ നൽകിയാണ് രജിസ്േട്രഷ​െൻറ ഉദ്ഘാടനം നിർവഹിച്ചത്. ജില്ല പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ജില്ല സാക്ഷരത മിഷൻ കോഒാഡിനേറ്റർ കെ.വി. രതീഷ്, േപ്രരക് എം. ഉഷ എന്നിവർ പങ്കെടുത്തു. ഫോൺ: 0477-2252095. പാട്ടുകളുടെ വഴിയിൽ വികസനക്കാഴ്ചകളിലേക്ക് നവകേരള എക്സ്പ്രസി​െൻറ ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും ആലപ്പുഴ: നാടൻ വാദ്യങ്ങളുടെ അകമ്പടിയോടെ ജയചന്ദ്രൻ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന പാട്ടുകൾ കേട്ടെത്തുന്നവർക്കു മുന്നിൽ വികസനക്കാഴ്ചകളുടെ കലവറയായി നവകേരള എക്സ്പ്രസ്. കുട്ടികൾക്കൊപ്പം നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ ചിത്രമാണ് വാഹനത്തിൽ കയറുന്നവർക്കു മുന്നിലെ ആദ്യ കാഴ്ച. നവകേരള സൃഷ്ടിക്കായി സർക്കാർ വിഭാവനംചെയ്ത നാല് മിഷനുകളുടെയും പ്രധാന വികസന-ക്ഷേമ പ്രവർത്തനങ്ങളുടെയും ത്രിമാന മാതൃകകളും വിഡിയോ ചിത്രങ്ങളുമാണ് തുടർന്നങ്ങോട്ട്. സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പാണ് നവകേരള എക്സ്പ്രസ് എന്ന പേരിൽ സഞ്ചരിക്കുന്ന പ്രദർശനം സജ്ജീകരിച്ചത്. ജില്ലയിലെ രണ്ടാംദിവസത്തെ പര്യടനം സിവിൽസ്റ്റേഷനിൽ കലക്ടർ വീണ എൻ. മാധവൻ ഫ്ലാഗ്ഓഫ് ചെയ്തു. എ.ഡി.എം എം.കെ. കബീർ, ഡി.എം.ഒ ഡോ. ഡി. വസന്തദാസ്, ജില്ല ഇൻഫർമേഷൻ ഓഫിസർ ടി.സി. ചന്ദ്രഹാസൻ വടുതല എന്നിവർ സംസാരിച്ചു. തുടർന്ന് ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, കലവൂർ ജങ്ഷൻ, മണ്ണഞ്ചേരി, മുഹമ്മ, ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. ചൊവ്വാഴ്ച രാവിലെ 10ന് ആലപ്പുഴ നഗരസഭ ടൗൺഹാൾ, കൈനകരി, രാമങ്കരി, ചെങ്ങന്നൂർ, വൈകുന്നേരം 4.30ന് മാവേലിക്കര എന്നിവിടങ്ങളിലാണ് പര്യടനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story