Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:38 AM GMT Updated On
date_range 13 Jun 2017 9:38 AM GMTഡോ. പദ്മനാഭ ഷേണായി റുമറ്റോളജിസ്റ്റ് അംബാസഡര്‍
text_fieldsbookmark_border
കൊച്ചി: ഏഷ്യ പസഫിക് ലീഗ് ഓഫ് അേസാസിയേഷന്‍സ് ഫോര്‍ റുമറ്റോളജിയുടെ (അപ്‌ലാര്‍) റുമറ്റോളജിസ്റ്റ് അംബാസഡറായി ഡോ. പദ്മനാഭ ഷേണായി നിയമിതനായി. ഏഷ്യ പസഫിക് രാജ്യങ്ങളിലെ വാതരോഗ വിദഗ്ധരുടെ ഗവേഷണം, പഠനം, തൊഴില്‍ സാഹചര്യങ്ങളുടെ ഉന്നമനം, ചികിത്സാ രംഗത്തെ പുതിയ കണ്ടുപിടിത്തങ്ങള്‍ പരസ്പരം കൈമാറ്റം, ബോധവത്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംഘടനയാണ് അപ്‌ലാര്‍. ആദ്യമായാണ് ഒരു ഇന്ത്യന്‍ റുമറ്റോളജിസ്റ്റ് ഈ പദവിയില്‍ എത്തുന്നത്. സ്‌ക്ലീറോഡെര്‍മ എന്ന വാതരോഗം ചികിത്സിച്ച് ഭേദമാക്കാമെന്ന് ഗവേഷണത്തിലൂടെ തെളിയിച്ചതിന് പദ്മനാഭ ഷേണായിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട്. വാതരോഗ ചികിത്സാവിദഗ്ദരുടെ 32-ാമത് ദേശീയ സമ്മേളനം 'ഐറാകോണ്‍ 2016'െൻറ മുഖ്യ സംഘാടകനും ഡോ.ഷേണായിയായിരുന്നു. എറണാകുളം നെട്ടൂരിലെ സെൻറര്‍ ഫോര്‍ റുമറ്റിസം എക്‌സലന്‍സ് (ഡോക്ടര്‍ ഷേണായീസ് കെയർ) സ്ഥാപകനുമാണ്.
Next Story