Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 9:37 AM GMT Updated On
date_range 13 Jun 2017 9:37 AM GMTകൂവത്തൂർ റിസോർട്ടിലെ വിലേപശൽ പുറത്ത്
text_fieldsbookmark_border
കൂവത്തൂർ റിസോർട്ടിലെ വിലേപശൽ പുറത്ത് തമിഴ്നാട്ടിൽ പളനിസാമി സർക്കാറിന് വോട്ട് ചെയ്യാൻ കോഴ വാങ്ങിയെന്ന് എം.എൽ.എമാർ ചെന്നൈ: തമിഴ്നാട്ടിൽ എടപ്പാടി കെ. പളനിസാമി സർക്കാറിന് നിയമസഭയിൽ വിശ്വാസേവാട്ട് നേടാൻ കോടികൾ കോഴ വാങ്ങിയെന്ന് അണ്ണാ ഡി.എം.കെ എം.എൽ.എമാരുടെ വെളിപ്പെടുത്തൽ. രണ്ടു കോടി മുതൽ 10 കോടി രൂപവരെയും സ്വർണവും നൽകിയതായി ഒളികാമറ ദൃശ്യങ്ങളിൽ എം.എൽ.എമാർ. ടൈംസ് നൗ-മൂൺ ടി.വി ചാനലുകൾ സംയുക്തമായി പകർത്തിയ ദൃശ്യങ്ങളും സംഭാഷണങ്ങളും പുറത്തുവിട്ടു. 130ഒാളം എം.എൽ.എമാരെ ഒളിവിൽ താമസിപ്പിച്ച കാഞ്ചീപുരം കൂവത്തൂർ റിസോർട്ടിൽ പളനിസാമിക്കായി ജനറൽ സെക്രട്ടറി ശശികലയും ടി.ടി.വി. ദിനകരനും ഉൾപ്പെട്ട മണ്ണാർഗുഡി കുടുംബത്തിെൻറയും മറ്റു നേതാക്കളുടെയും നേതൃത്വത്തിൽ വൻ വിലപേശലാണ് നടത്തിയതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. കോഴപ്പണം കിട്ടിയതുകൊണ്ടാണ് വിശ്വാസവോട്ടിൽ എടപ്പാടിക്ക് അനുകൂലമായി വോട്ട്ചെയ്തതെന്ന് അണ്ണാ ഡി.എം.കെ അംഗമായ സുളൂർ എം.എൽ.എ കനകരാജ് വെളിപ്പെടുത്തുന്നു. കോഴ കൃത്യമായി കിട്ടാത്തതുകൊണ്ടാണ് ശശികല ക്യാമ്പ് വിട്ട് വിമതവിഭാഗമായ ഒ. പന്നീർസെൽവത്തിനൊപ്പം ചേർന്നതെന്ന് സൗത്ത് മധുര എം.എൽ.എ എസ്.എസ്. ശരവണൻ. അണ്ണാ ഡി.എം.കെ ഒാഫിസിൽ നടന്ന എം.എൽ.എമാരുടെ യോഗത്തിനുശേഷം ബസിൽ കയറിയപ്പോൾ രണ്ടു കോടി രൂപയും ആദ്യ ദിവസം തങ്ങിയ വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിൽവെച്ച് നാലു കോടിയും കൂവത്തൂർ റിസോർട്ടിൽ എത്തിയപ്പോൾ ആറു കോടി രൂപയും വാഗ്ദാനം ചെയ്തു. പണം കിട്ടില്ലെന്ന് വ്യക്തമായപ്പോഴാണ് അവസാനം മറുകണ്ടം ചാടി ഒ.പി.എസിനൊപ്പം എത്തിയതെന്ന് ശരവണൻ പറയുന്നു. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നത്തിൽ എം.എൽ.എമാരായ സഖ്യകക്ഷി നേതാക്കൾ മനിതനേയ ജനനായക കക്ഷിയുടെ തമീമുൻ അൻസാരി ( നാഗപട്ടണം മണ്ഡലം), മൂക്കളത്തുർ പുലിപ്പടൈ അധ്യക്ഷൻ നടൻ കരുണാസ് (തിരുവദനൈ), തനിഅരസ് എന്നിവരും വിലപേശി കോടികൾ വാങ്ങിയതായി വെളിപ്പെടുത്തുന്നുണ്ട്. രണ്ടു കോടിയിൽ തുടങ്ങുന്ന വിലപേശൽ 10 കോടി രൂപയിൽ വരെ എത്തി. ഒപ്പം നിർത്താൻ കൂടുതൽ വാഗ്ദാനങ്ങളും നൽകിയിരുന്നു. അതേസമയം, എം.എൽ.എമാർ നിഷേധക്കുറിപ്പുമായി രംഗത്തെത്തി. നിയമസഭാംഗങ്ങളുടെ വെളിപ്പെടുത്തലിെൻറ പശ്ചാത്തലത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് അണ്ണാ ഡി.എം.കെ പുരട്ച്ചി തലൈവി അമ്മ നേതാവ് ഡോ. വി. മൈത്രേയൻ എം.പി ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന സർക്കാറോ അണ്ണാ ഡി.എം.കെ അമ്മ വിഭാഗമോ പ്രതികരിച്ചിട്ടില്ല. കോടികൾ കോഴ നൽകിയാണ് പളനിസാമി വിശ്വാസവോട്ട് നേടിയതെന്ന് മുമ്പുതന്നെ വ്യക്തമായിരുന്നെന്ന് ഡി.എം.കെ രാജ്യസഭ എം.പി ടി.കെ.എസ്. ഇളേങ്കാവൻ പ്രതികരിച്ചു.
Next Story