Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jun 2017 8:02 AM GMT Updated On
date_range 13 Jun 2017 8:02 AM GMTകുസാറ്റ്: പി.വി.സിക്ക് റോബോട്ടിക്സ് പരിശീലന പരിപാടിയിലൂടെ ആദരം
text_fieldsbookmark_border
കൊച്ചി: ഡിജിറ്റൽ രംഗത്ത് രണ്ടര ദശാബ്ദക്കാലമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലക്ക് സമഗ്ര സംഭാവനകൾ നൽകിയ േപ്രാ -വൈസ്ചാൻസലർ ഡോ. കെ. പൗലോസ് ജേക്കബിനോടുള്ള ആദരസൂചകമായി ഇലക്േട്രാണിക്സ് വകുപ്പ് നടത്തുന്ന ഒരാഴ്ച നീളുന്ന മൊബൈൽ റോബോട്ടിക്സ് പരിശീലന പരിപാടി തുടങ്ങി. വകുപ്പ് മേധാവി ഡോ. എം.എച്ച്. സുപ്രിയ, പരിശീലന പരിപാടിയുടെ കൺവീനർ ഡോ. ജയിംസ്കുര്യൻ, അസി. പ്രഫ. ഡോ. ബിജോയ് ആൻറണി ജോസ്, എന്നിവർ സംസാരിച്ചു. പൗലോസ് ജേക്കബിനെകുറിച്ചുള്ള ഓർമക്കുറിപ്പുകൾ പ്രകാശനം ചെയ്തു. എമിരറ്റസ് പ്രഫ. ഡോ. കെ. വാസുദേവൻ, മുൻ ജോ. രജിസ്ട്രാർ എ. ജയശ്രീ എന്നിവർ അനുമോദിച്ചു. മെഡിക്കൽ ക്യാമ്പ് കൊച്ചി: ആസ്റ്റർ മെഡ് സിറ്റി തോൾ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 17 രാവിലെ ഒമ്പത് മുതൽ വൈകിട്ട് മൂന്ന് വരെയാണ് ക്യാമ്പ്. രജിസ്ട്രേഷൻ, കൺസൾട്ടേഷൻ എന്നിവ സൗജന്യമാണ്. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. ബോബി ജേക്കബ് ക്യാമ്പ് നയിക്കും. എക്സ്റേ, എം.ആർ.ഐ എന്നീ സൗകര്യങ്ങൾ പ്രത്യേക നിരക്കിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 81119 98020.
Next Story