Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 2:40 PM GMT Updated On
date_range 9 Jun 2017 2:40 PM GMTമുനമ്പം-അഴീക്കോട് ജങ്കാർ അറ്റകുറ്റപ്പണിക്ക് കൊച്ചി കപ്പൽശാലയിലെത്തിക്കും
text_fieldsbookmark_border
എടവനക്കാട്: അധികൃതരുടെ അനാസ്ഥമൂലം വെയിലും മഴയുമേറ്റ് രണ്ടുമാസമായി കടവിൽക്കിടന്ന മുനമ്പം-അഴീക്കോട് ജങ്കാർ അറ്റകുറ്റപ്പണിക്ക് കൊച്ചിയിലേക്ക്. വെള്ളിയാഴ്ച കടൽമാർഗം കൊച്ചി കപ്പൽശാലയിലെത്തിക്കും. അറ്റകുറ്റപ്പണിക്കുള്ള തുക മുൻകൂറായി ജില്ല പഞ്ചായത്ത് കപ്പൽശാലയിലൊടുക്കിയിരുന്നു. മാർച്ച് 31ന് ഫിറ്റ്നസ് അവസാനിച്ച ജങ്കാർ ഇതുവരെ ജെട്ടിയിൽ റിപ്പയറിങ്ങിനായി കാത്തുകിടക്കുകയായിരുന്നു. മുനമ്പം-അഴീക്കോട് ഫെറിയിൽ ഗതാഗതം നിലച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. സർവിസിനായി എത്തിച്ച ബോട്ട് എൻജിൻ തകരാറായതിനാൽ പകരം ബോട്ട് എത്തിയെങ്കിലും ഫിറ്റ്നസ് കാത്തുകിടക്കുകയാണ്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളടക്കമുള്ള യാത്രക്കാർക്ക് ഇതുവഴിയുള്ള സഞ്ചാരം ദുഷ്കരമായിരിക്കുകയാണ്.
Next Story