Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2017 2:40 PM GMT Updated On
date_range 2017-06-09T20:10:03+05:30ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ നടപ്പായില്ല; പറവൂരിലെ പാർക്കിങ് നിയന്ത്രണം അനിശ്ചിത്വത്തിൽ
text_fieldsപറവൂർ: ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനങ്ങൾ വാക്കിലൊതുങ്ങിയതോടെ പറവൂർ നഗരത്തിലെ പാർക്കിങ് നിയന്ത്രണം അനിശ്ചിതത്വത്തിലായി. നഗരത്തിൽ വർധിക്കുന്ന തിരക്കും അപകടങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞ മാസം 20ന് ചേർന്ന യോഗത്തിലാണ് പാർക്കിങ് നിയന്ത്രണം ഉൾപ്പെടെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. 15 ദിവസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പാക്കാൻ തീരുമാനിച്ച പരിഷ്കാരങ്ങളാണ് മിനിറ്റ്സിൽ തന്നെ ഒതുങ്ങിയത്. പ്രധാന റോഡുകളിൽ പാർക്കിങ് നിയന്ത്രണം ഉൾപ്പെടെ അഞ്ച് മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്ന തീരുമാനങ്ങളിൽ ഒന്നുപോലും നടപ്പായിട്ടില്ല. മുനിസിപ്പൽ കവല മുതൽ ചേന്ദമംഗലം കവല വരെ പ്രധാന റോഡിെൻറ ഇരുവശങ്ങളിലുമാണ് പാർക്കിങ് നിരോധനം ലക്ഷ്യമിട്ടിരുന്നത്. ഇതിെൻറ ഭാഗമായി മുനിസിപ്പൽ കവല, പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പല്ലംതുരുത്ത് റോഡ്, ൈപ്രവറ്റ് ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ പാർക്കിങ് നിരോധിക്കുമെന്ന് അറിയിപ്പ് നൽകിയിരുന്നെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായില്ല. ബദൽ സംവിധാനം എന്ന നിലയിൽ പേ ആൻഡ് പാർക്ക് ഏർപ്പെടുത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുമുണ്ടായില്ല. ചരക്ക് ലോറികൾ പതിവുപോലെ പ്രധാന റോഡുകൾ തന്നെയാണ് ഉപയോഗിക്കുന്നത്. പ്രധാന റോഡിലേക്ക് ഇറങ്ങി കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങെളയും വഴിയോര കച്ചവടക്കാരെയും ഒഴിപ്പിക്കാനും നടപടിയായില്ല. യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി പൊതുനിരത്തിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളും നീക്കിയിട്ടില്ല. അനുവദിക്കുമെന്ന് പറഞ്ഞ പുതിയ ബസ് സ്റ്റോപ്പുകളും ആയിട്ടില്ല. പരിഷ്കാരങ്ങൾ എന്ന് നടപ്പാക്കാനാകുമെന്ന നിശ്ചയം പോലും അധികൃതർക്കില്ല
Next Story