Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 10:50 AM GMT Updated On
date_range 2017-06-08T16:20:54+05:30എ.ടി.എം തട്ടിപ്പ്: മുഖ്യപ്രതിയുമായി അന്വേഷണസംഘം കേരളത്തിലേക്ക്
text_fieldsആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട്ട് എ.ടി.എം തകര്‍ത്ത് 3.69 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ഹരിയാനയില്‍ പിടിയിലായ ചെങ്ങന്നൂര്‍ സ്വദേശി സുരേഷ് കുമാറുമായി പത്തംഗ അന്വേഷണസംഘം കേരളത്തിലേക്ക് തിരിച്ചു. വെള്ളിയാഴ്ച നാട്ടിലെത്തുമെന്നാണ് കരുതുന്നത്. പട്യാല ചീഫ് മെട്രോേപാളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിന് നാലുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. സമയപരിധി കഴിയുന്നതിനുമുമ്പ് ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റഡി കാലാവധി നീട്ടിവാങ്ങും. മാവേലിക്കര-കോഴഞ്ചേരി എം.കെ റോഡില്‍ ചെറിയനാട് പടനിലം ജങ്നില്‍ ഏപ്രില്‍ 24നാണ് എ.ടി.എം കവര്‍ച്ച നടന്നത്. ഡല്‍ഹിയില്‍ സ്ഥിരതാമസക്കാരനായ സുരേഷ് കുമാര്‍ ഹരിയാനയിെല സുഹൃത്തുക്കളെയും കൂട്ടി വാഹനത്തില്‍ ഇവിടെ എത്തിയാണ് കവര്‍ച്ച നടത്തിയത്. ഡല്‍ഹി, ഹരിയാന പൊലീസ് സേനകളുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലാണ് സുരേഷിനെ കുടുക്കിയത്. ചെങ്ങന്നൂരില്‍നിന്ന് രണ്ടുപതിറ്റാണ്ടുമുമ്പാണ് ഡല്‍ഹിയിലേക്ക് സുരേഷ് ചേക്കേറിയത്. ഇലക്ട്രോണിക്സ് മേഖലയിലെ പരിചയമാണ് ഇയാൾക്ക് എ.ടി.എം കവര്‍ച്ചക്ക് സഹായകമായതെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിെൻറ മേൽനോട്ടത്തിൽ കായംകുളം സി.െഎ കെ. സദന്, മാരാരിക്കുളം സി.െഎ ഉമേഷ് കുമാർ, ചെങ്ങന്നൂര്‍ എസ്.ഐ എച്ച്. സുധിലാല്‍ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ഇവരിൽ ചിലർ കൂടുതൽ അന്വേഷണത്തിന് ഡൽഹിയിൽ തങ്ങുകയാണ്. ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം ഹെഡ് കോൺസ്റ്റബിൾ ഹരിയാന മേവാത്ത് നൂഹ് ഷക്കർപൂർ സ്വദേശി അസ്ലൂപ് ഖാനാണ് കവർച്ചയുടെ സൂത്രധാരൻ. ഇയാൾ ഉൾെപ്പടെ നാലുപേരാണ് പിടിയിലാകാനുള്ളത്. ഹരിയാന,- ഡൽഹി പൊലീസ് സേനകളുടെ സഹകരണത്തോടെയാണ് കേരള പൊലീസിെൻറ അന്വേഷണം പുരോഗമിക്കുന്നത്. ഉത്തംനഗറിലെ വാടകവീട്ടിൽ താമസിച്ചിരുന്ന വാഹന ഉടമയായ സുരേഷിനെ സംഘവുമായി ബന്ധിപ്പിച്ചത് ഖാനാണ്. അതിനാൽ ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന ഹെഡ് കോൺസ്റ്റബിളിനെയാണ് പ്രധാനമായും പിടികൂടേണ്ടത്.
Next Story