Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 12:22 PM GMT Updated On
date_range 2017-06-07T17:52:03+05:30കടൽക്ഷോഭം രൂക്ഷം; ഫോര്‍ട്ട്കൊച്ചിയിൽ നടപ്പാത തകര്‍ന്നു
text_fieldsമട്ടാഞ്ചേരി: തിരകളുടെ അടി ശക്തമായതോടെ ഫോര്‍ട്ട്കൊച്ചി സൗത്ത് കടപ്പുറത്ത് സൗന്ദര്യവത്കരണഭാഗമായി പുതുതായി പണിത നടപ്പാതയും തീരത്തേക്ക് ഇറങ്ങാൻ സ്ഥാപിച്ച ചവിട്ടുപടികളും തകര്‍ന്നു. കടൽക്ഷോഭം കടുത്തതോടെ തിരകൾ ശക്തമായി അടിച്ചുകയറിയാണ് ചൊവ്വാഴ്ച രാവിലെ ഒമ്പേതാടെ നടപ്പാതയും ചവിട്ടുപടികളും തകർന്നത്. ടൂറിസം വികസനത്തിെൻറ ഭാഗമായി നാലരക്കോടി രൂപ ചെലവിൽ നിർമിച്ചതാണ് നടപ്പാതയും ചവിട്ടുപടികളും. ലൈറ്റ് ഹൗസിന് സമീപത്തെ നടപ്പാത നിർമാണം പൂര്‍ത്തിയാക്കി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ തകര്‍ന്നിരുന്നു. നടപ്പാതക്ക് ചുറ്റും നിർമിച്ച ഗ്രില്ലുകളും തിരയടിയില്‍ തകര്‍ന്നു. നിർമാണത്തിലെ അപാകതയാണ് നടപ്പാത തകരാന്‍ കാരണമെന്നാണ് ആരോപണം. വലിയ കല്ലുകള്‍ക്ക് പകരം ചെറിയ കല്ലുകളാണ് ഉപയോഗിച്ചത്. ചെറിയ കല്ലുകള്‍ എളുപ്പം തിരകളുടെ അടിയേറ്റ് ഇളകുകയും ക്രമേണ കടലിലേക്ക് ഒഴുകിപ്പോകുകയും ചെയ്യും. കോണ്‍ക്രീറ്റില്‍ ആവശ്യത്തിന് കമ്പികൾ ചേർത്തിട്ടില്ലെന്നും നടപ്പാത കെട്ടി ഉയർത്തിയപ്പോൾ അടിയില്‍ കടപ്പുറത്തെ മണ്ണുതന്നെയാണ് ഉപയോഗിച്ചതെന്നും പരാതിയുണ്ട്. ലൈഫ് ഗാര്‍ഡുകള്‍ ഈ ഭാഗത്ത് ഇറങ്ങുന്നതില്‍നിന്ന് ആളുകളെ വിലക്കുന്നുണ്ടെങ്കിലും പലപ്പോഴും ധിക്കരിച്ച് ഇറങ്ങുന്ന അവസ്ഥയാണ്. ലൈഫ് ഗാര്‍ഡുകളുടെ എണ്ണം കുറവായതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
Next Story