Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 5:52 PM IST Updated On
date_range 7 Jun 2017 5:52 PM ISTഹൈകോടതി ഉത്തരവ്; ആലുവയിൽ ഹോട്ടല്‍ അടപ്പിച്ചു
text_fieldsbookmark_border
ആലുവ: ഹൈകോടതി ഉത്തരവിനെത്തുടര്‍ന്ന് നഗരസഭ അധികൃതര്‍ ഹോട്ടല്‍ അടപ്പിച്ചു. തോട്ടക്കാട്ടുകര സെമിനാരിപ്പടി ഭാഗത്ത് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന അന്നലക്ഷ്മി ഹോട്ടലാണ് പൂട്ടിച്ചത്. നഗരസഭ അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ടിട്ടും തുറന്നുപ്രവര്ത്തിച്ചതിനെത്തുടര്ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് നഗരസഭ അധികൃതര്‍ പൊലീസ് അകമ്പടിയോടെ ഹോട്ടല്‍ അടപ്പിച്ചത്. ഹോട്ടലിനെതിെര കാലങ്ങളായി പരാതി നിലനില്‍ക്കുന്നുണ്ട്. വൃത്തിഹീന അന്തരീക്ഷത്തിലാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നത്. മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കാറുണ്ട്. ജീവനക്കാരുടെ താമസസ്ഥലവും വൃത്തിയില്ലാത്ത അവസ്ഥയിലാണ്. ശൗചാലയങ്ങളും മോശം അവസ്ഥയിലാണ്. പരിസരവാസികളടക്കമുള്ളവര് പലതവണ നഗരസഭയിലടക്കം പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് പരാതിക്കാര്‍ ഹൈേകാടതിയെ സമീപിച്ചത്. ഹൈേകാടതി നിർദേശപ്രകാരം നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് കണ്ടെത്തി. ഇതിെൻറ അടിസ്ഥാനത്തില്‍ ശനിയാഴ്ച ഹോട്ടല്‍ പൂട്ടണമെന്ന് കാണിച്ച് നോട്ടീസ് നല്കി. എന്നാല്‍, ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് തിങ്കളാഴ്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നഗരസഭ അധികൃതർ ചൊവ്വാഴ്ച ഹോട്ടല്‍ അടപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story