Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 5:52 PM IST Updated On
date_range 7 Jun 2017 5:52 PM ISTപന്തപ്ര ആദിവാസി കോളനിയില്‍ 67 കുടുംബങ്ങള്‍ക്ക് കൈവശരേഖ
text_fieldsbookmark_border
കാക്കനാട്: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ വാരിയം കോളനിയില്‍ താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുന്നതിെൻറ ഭാഗമായി ഭൂമിയുടെ കൈവശരേഖ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. പട്ടയവിതരണം എട്ടിന് തീരുമാനിക്കും. 67 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുന്നത്. പ്രത്യേക പാക്കേജ് തയാറാക്കിയാകും പദ്ധതി നടപ്പാക്കുക. വീട്, കുടിവെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ലയുടെ അധ്യക്ഷതയില്‍ നടന്ന ആദിവാസി പുനരധിവാസ യോഗം വിലയിരുത്തി. നേര്യമംഗലത്തെ ആദിവാസി മേഖലയില്‍ ഇതുവരെ പട്ടയം കൈപ്പറ്റാത്ത ഒമ്പതുപേര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരമാനിച്ചു. 45 പേര്‍ക്ക് ശൗചാലയം നിർമിക്കാന്‍ 25,000 രൂപ വീതം അനുവദിച്ചു. പൊതുസ്ഥലത്ത് എൻ.ആർ.ഇ.ജി.എല്‍ പദ്ധതി പ്രകാരം രണ്ടുകിണർ നിർമിക്കാന്‍ കവളങ്ങാട് ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നേര്യമംഗലത്ത് താമസിക്കാനെത്തുന്ന കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് മാറ്റിനല്‍കും. പുനരധിവാസ പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. എടക്കാട്ടുവയലില്‍ ഭവനനിർമാണം വൈകുന്നത് ജലദൗര്‍ലഭ്യം മൂലമാണെന്നും ആവശ്യമായ സൗകര്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പട്ടികവര്‍ഗ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും കുടുംബശ്രീ മിഷന് അറിയിച്ചു. 38 വീടുകളുടെ നിർമാണമാണ് ആരംഭിക്കാനുള്ളത്. 10 ലക്ഷം രൂപക്ക് 25 സെൻറ് വരെ നല്കുന്ന ‘ആശിക്കുന്ന ഭൂമി ആദിവാസിക്ക്’ പദ്ധതിക്കുകീഴില്‍ ജില്ലയില്‍ ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കോർപറേഷന് പരിധിയില്‍ അഞ്ചുസെൻറും പഞ്ചായത്ത് പരിധിയില്‍ 10 സെൻറും നൽകാനുള്ള പദ്ധതി ഭേദഗതി ശിപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story