Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2017 5:52 PM IST Updated On
date_range 7 Jun 2017 5:52 PM ISTപെരുമ്പാവൂർ നഗരസഭയിൽ നിയമാവലി രൂപവത്കരണം പരാജയം
text_fieldsbookmark_border
പെരുമ്പാവൂർ: നഗരസഭയുടെ നൈറ്റ് ഷെൽട്ടറും പകൽവീടും പ്രവർത്തിപ്പിക്കുന്നതിനുള്ള നിയമാവലി രൂപവത്കരണം വോട്ടിനിട്ടപ്പോൾ മൂന്ന് ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് പരാജയപ്പെടുത്തി. കൗൺസിൽ യോഗത്തിൽനിന്ന് മറ്റൊരു ഭരണപക്ഷ അംഗം ഇറങ്ങിപ്പോയി. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുൻ കൗൺസിൽ യോഗങ്ങളിേലാ സ്റ്റിയറിങ് കമ്മിറ്റിയിലോ അവതരിപ്പിക്കാതെ ചെയർപേഴ്സൺ തന്നിഷ്ട പ്രകാരം നിയമാവലി രൂപവത്കരിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഭരണപക്ഷത്തെ രണ്ട് സ്ഥിരം സമിതി അധ്യക്ഷരും ഒരു സി.പി.ഐ അംഗവും യു.ഡി.എഫ്, ബി.ജെ.പി, പി.ഡി.പി അംഗങ്ങളുമാണ് എതിർത്ത് വോട്ട് ചെയ്തത്. ഇതോടെ നഗരസഭയിലെ ഭരണപക്ഷത്തെ വിഭാഗിയത മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നഗരസഭ പെരുംകുളം പുഞ്ചയിൽ പണിയുന്ന പുതിയ കമ്യൂണിറ്റി ഹാളിലേക്കുള്ള വഴിക്കുവേണ്ടി സ്ഥലം വാങ്ങുന്ന വിഷയത്തിൽ അഴിമതി ആരോപിച്ച് ബൈലോ രൂപവത്കരണത്തെ എതിർത്ത സ്ഥിരംസമിതി അധ്യക്ഷരിൽ ഒരാൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ സംഭവുമുണ്ടായി. വെങ്ങോല പഞ്ചായത്തിൽ യു.ഡി.എഫ് നേതൃത്വം നൽകുന്ന ഭരണസമിതിയെ അട്ടിമറിക്കാൻ എൽ.ഡി.എഫ് ഒരുങ്ങുമ്പോൾ അതേ നാണയത്തിൽ നഗരസഭയിൽ തിരിച്ചടിക്കാൻ യു.ഡി.എഫ് ആലോചിക്കുന്നതായി അറിയുന്നു. അത്തരം ഒരു അവിശ്വാസപ്രമേയ നീക്കം യു.ഡി.ഫിെൻറ ഭാഗത്തുനിന്നുണ്ടായാൽ എൽ.ഡി.എഫിലെ ഈ വിഘടിത പക്ഷം അവർക്കൊപ്പം നിന്നേക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാൽ ബി.ജെ.പിയുടെ നിലപാടാകും നിർണായകമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story