Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാന നിർമാണം: വടവൃക്ഷം...

കാന നിർമാണം: വടവൃക്ഷം നിലം പൊത്തുമെന്ന ആശങ്കയിൽ നാട്ടുകാർ

text_fields
bookmark_border
ചെ​ങ്ങ​മ​നാ​ട്: ജ​ല അ​തോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ അ​ശാ​സ്ത്രീ​യ കാ​ന നി​ര്‍മാ​ണം​മൂ​ലം വ​ട​വൃ​ക്ഷം നി​ലം പൊ​ത്തി​യേ​ക്കാ​മെ​ന്ന ഭീ​തി​യി​ല്‍ നാ​ട്ടു​കാ​ർ. ദേ​ശ-​കാ​ല​ടി റോ​ഡി​ല്‍ കി​ഴ​ക്കെ​ദേ​ശം ര​ക്േ​ത​ശ്വ​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് വ​ട​വൃ​ക്ഷം. ജ​ല​അ​തോ​റി​റ്റി​യി​ല്‍നി​ന്ന് ദേ​ശം കു​ന്നും​പു​റ​ത്ത് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​ൻ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​ന് റോ​ഡ​രി​കി​ല്‍ അ​ഞ്ച​ടി താ​ഴ്ച​യി​ലാ​ണ് കാ​ന നി​ര്‍മാ​ണം. ര​ണ്ടാ​ഴ്ച മു​മ്പാ​രം​ഭി​ച്ച പ്ര​വൃ​ത്തി കി​ഴ​ക്കെ ദേ​ശ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് 200 മീ​റ്റ​റോ​ളം ഉ​യ​ര​മു​ള്ള കാ​ല​പ്പ​ഴ​ക്ക​മു​ള്ള ഭീ​മ​ന്‍ പ​ഞ്ഞി​മ​ര​ത്തി​ന് കാ​ന ഭീ​ഷ​ണി​യാ​കു​മെ​ന്ന കാ​ര്യം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​​ൽ​പെ​ട്ട​ത്. വീ​ടു​ക​ളും, 11കെ.​വി. വൈ​ദ്യു​തി ലൈ​നും, സ്കൂ​ള്‍ ബ​സു​ക​ള​ട​ക്കം വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ഭാ​ഗ​ത്താ​ണ് മ​രം. മ​ര​ത്തി​നോ​ട് ചേ​ര്‍ന്നാ​ണ് കാ​ന നി​ര്‍മി​ക്കേ​ണ്ടി വ​രു​ന്ന​ത്. മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ അ​പ​ക​ട​സാ​ധ്യ​ത വ​ര്‍ധി​ച്ചി​രി​ക്കു​ന്നു. മ​ര​ത്തി​നോ​ട് ചേ​ര്‍ന്ന കാ​ന നി​ർ​മാ​ണം നി​ര്‍ത്തി വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദേ​ശം റ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ് സി.​പി. നാ​യ​ര്‍, സെ​ക്ര​ട്ട​റി കെ.​പി. മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ലു​വ പൊ​തു​മ​രാ​മ​ത്ത് റോ​ഡ്സ് വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ക്കും, ജ​ല അ​തോ​റി​റ്റി​ക്കും പ​രാ​തി ന​ല്‍കി.
Show Full Article
TAGS:LOCAL NEWS
Next Story