Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതൈ ​ന​ട്ട്...

തൈ ​ന​ട്ട് തി​രി​ഞ്ഞു​നോ​ക്കാ​ത്ത​വ​ർ​ക്ക് കാ​ണാ​നി​വി​ടൊ​രു ‘കു​ട്ടി​വ​നം’

text_fields
bookmark_border
കു​ന്നു​ക​ര: ‘ഞാ​നൊ​രു കി​ളി​യെ വ​ള​ര്‍ത്തി, അ​ത് പ​റ​ന്നു​പോ​യി. ഞാ​നൊ​രു അ​ണ്ണാ​നെ പ​രി​പാ​ലി​ച്ചു, അ​ത് ഓ​ടി​പ്പോ​യി. പി​ന്നെ ഞാ​നൊ​രു മ​രം ന​ട്ടു, കി​ളി​യും, അ​ണ്ണാ​നും തി​രി​ച്ച് വ​ന്നു -മു​ന്‍ രാ​ഷ്​​ട്ര​പ​തി എ.​പി.​ജെ. അ​ബ്‌​ദു​ല്‍ക​ലാ​മി​െൻറ വാ​ക്കു​ക​ള്‍ ഉ​ൾ​ക്കൊ​ണ്ട് കു​റ്റി​പ്പു​ഴ ക്രി​സ്തു​രാ​ജ് ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ് വ​ഴി​യോ​ര​ത്ത് ന​ട്ടു​ന​ന​ച്ച തൈ​ക​ള്‍ വ​ള​ര്‍ന്ന് കു​ട്ടി​വ​ന​മാ​യി​രി​ക്കു​ന്നു. പ​രി​സ്ഥി​തി സ​ന്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ബോ​ർ​ഡു​ക​ളാ​ൽ കു​ട്ടി​വ​ന​ത്തി​ന് ക​വാ​ട​വും മ​തി​ലും തീ​ര്‍ത്തി​രി​ക്കു​ന്നു. സ്കൂ​ളി​ലെ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് നേ​തൃ​ത്വ​ത്തി​ല്‍ അ​ത്താ​ണി- പ​റ​വൂ​ര്‍ റോ​ഡി​ലാ​ണ് കു​ട്ടി​വ​നം. മ​ഹാ​ഗ​ണി, ഇ​ല​ഞ്ഞി, നാ​ണി, മ​രു​ത്, മ​ന്ദാ​രം തു​ട​ങ്ങി​യ 50ഓ​ളം മ​ര​ങ്ങ​ളാ​ണ് പ​ട​ര്‍ന്ന് പ​ന്ത​ലി​ച്ചി​രി​ക്കു​ന്ന​ത്. ‘കു​ട്ടി​വ​നം’ എ​ന്ന പേ​രി​ല്‍ ബ​സ് സ്​​റ്റോ​പ്പാ​ണ് കു​ട്ടി​ക​ള്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​തി​ന്​ ന​ട​പ​ടി പൂ​ര്‍ത്തി​യാ​കു​ന്നു. കു​ട്ടി​ക​ളു​ടെ കു​ട്ടി​വ​നം കാ​ണാ​ന്‍ നി​ര​വ​ധി പേ​രെ​ത്തു​ന്നു. പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ സ്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​വി​ന്‍സ​െൻറ് പ​റ​മ്പു​ത്ത​റ, ഹെ​ഡ്മി​സ്ട്ര​സ് പി.​പി. ലീ​ന, പി.​ടി.​എ. പ്ര​സി​ഡ​ൻ​റ് പി.​പി. സെ​ബാ​സ്​​റ്റ്യ​ന്‍ സ്കൗ​ട്ട് മാ​സ്​​റ്റ​ര്‍ പി.​ടി. ജോ​യി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​വ​നം സ​ന്ദ​ര്‍ശി​ച്ചു. ഫ​ല​വൃ​ക്ഷ തൈ ​ന​ടു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story