Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക​ള​മ​ശ്ശേ​രിയിൽ...

ക​ള​മ​ശ്ശേ​രിയിൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ക​ള​മ​ശ്ശേ​രി: ദേ​ശീ​യ​പാ​ത​യി​ൽ സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്. ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ കൊ​ര​ട്ടി ചെ​മ്പ​ന്നൂ​ർ ബാ​ബു (40), മ​ല​യാ​റ്റൂ​ർ ഞ​ല​യി​ൽ പോ​ൾ (44), മേ​ജേ​ത്ത് ബെ​ന്നി (46), താ​യി​ക്കാ​ട്ടു​ക​ര പാ​റ​ക്കു​ള​ത്ത് സ​ലാം (39), അ​ടു​വാ​ശ്ശേ​രി കു​ഴി​വേ​ലി​പ്പ​റ​മ്പി​ൽ മി​ഹി​ല (20), കൊ​ര​ട്ടി കോ​ലോ​ത്ത് സ​ന്തോ​ഷ് (42), യു.​സി കോ​ള​ജ് വ​ട​ക്കേ​പ്പ​റ​മ്പി​ൽ ഡോ. ​ത​ഷീ​ന (32), എ​ൻ.​എ.​ഡി ക​ണ​ർ​കാ​ട്ട് ലി​ഖ (23), കാ​ക്ക​നാ​ട് കൊ​ച്ചു​പു​ന​ത്തി​ൽ ത​സ്നി നി​ഷാ​ദ് (32) എ​ന്നി​വ​രാ​ണ് പ​രി​ക്കു​ക​ളു​മാ​യി ആ​ലു​വ കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഉ​ച്ച​ക്ക്​ 2-.30ന് ​ദേ​ശീ​യ​പാ​ത ക​ള​മ​ശ്ശേ​രി മു​ട്ടം പാ​ല​ത്തി​നു​സ​മീ​പ​ത്താ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ വ​രു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ മു​ന്നി​ൽ പോ​യ ബ​സ്​ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തോ​ടെ പി​ന്നി​ൽ വ​ന്ന ബ​സ്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ന്നി​ൽ വ​ന്ന ബ​സി​​െൻറ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​തി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​തേ​സ​മ​യം, ബ​സു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story