Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാലയങ്ങളില്‍ ഇനി...

വിദ്യാലയങ്ങളില്‍ ഇനി തലയെണ്ണലില്ല; രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഒാണ്‍ലൈനില്‍

text_fields
bookmark_border
കാ​ക്ക​നാ​ട്: ആ​റാം പ്ര​വൃ​ത്തി ദി​ന​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ത​ല​യെ​ണ്ണ​ല്‍ ഇ​നി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ക്ക് പേ​ടി സ്വ​പ്​​ന​മാ​കി​ല്ല. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നാ​ട്ടി​ലു​ട​നീ​ളം പ​ട​ര്‍ന്ന് പി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണം കു​റ​യു​മോ​യെ​ന്ന ആ​ശ​ങ്ക​യും വേ​ണ്ട. അ​ധ്യ​യ​നം തു​ട​ങ്ങി ആ​റാം പ്ര​വൃ​ത്തി ദി​ന​ത്തി​ലെ ക​ണ​ക്കെ​ടു​പ്പ് ഒ​ഴി​വാ​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ദ്യാ​ര്‍ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ണ​മാ​യും ഒാ​ണ്‍ലൈ​ന്‍ സം​വി​ധാ​ന​ത്തി​ലാ​ക്കി​യ​താ​ണ് അ​ധ്യാ​പ​ക​ര്‍ക്ക് ര​ക്ഷ​യാ​കു​ന്ന​ത്. ആ​റാം പ്ര​വൃ​ത്തി ദി​ന​ത്തി​ലെ അ​വ​സാ​ന മ​ണി​ക്കൂ​ര്‍ വ​രെ കാ​ത്തി​രി​ക്കാ​തെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്ര​വേ​ശ​ന ന​ട​പ​ടി പൂ​ര്‍ത്തി​യാ​കു​ന്ന മു​റ​ക്ക് മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ സൈ​റ്റി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്​​ത്​ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കും. പു​തു​താ​യി ചേ​രു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​നി അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നു​ള്ള​ത്. ആ​റാം പ്ര​വൃ​ത്തി ദി​വ​സം ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ മാ​ത്ര​മാ​യി​രി​ക്കും ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ക. വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​ധാ​ര്‍ കാ​ര്‍ഡു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഓ​ണ്‍ലൈ​നി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍. ആ​ധാ​ര്‍ ഇ​ല്ലാ​ത്ത വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ര​ക്ഷി​താ​ക്ക​ളു​ടെ വ​ന്‍ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വി​ദ്യാ​ര്‍ഥി​ക​ളു​ടെ വ്യാ​ജ പ്ര​വേ​ശ​നം ത​ട​യാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​ധാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷം മു​ത​ല്‍ എ.​ഇ, ഡി.​ഇ ഓ​ഫി​സു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ ഓ​ണ്‍ലൈ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ തു​ട​ങ്ങി​യ​ത്. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ അ​ത​ത് സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്താ​ന്‍ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​ര്‍ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ അ​ത​ത് എ.​ഇ, ഡി.​ഇ ഓ​ഫി​സു​ക​ളി​ല്‍ ന​ട​ക്കും. മൊ​ത്തം വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റാ​യി​രി​ക്കും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​ക. ഡി.​ഡി. ഓ​ഫി​സു​ള്‍ക്ക് കൈ​മാ​റു​ന്ന വി​വ​ര​ങ്ങ​ള്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്് പ​രി​ശോ​ധി​ച്ചാ​യി​രി​ക്കും അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച് ക​ണ​ക്കു​ക​ള്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍കേ​ണ്ട​തി​ല്ല. എ.​ഇ, ഡി.​ഇ ഓ​ഫി​സു​ക​ളി​ല്‍ ടാ​ബു​ലേ​ഷ​ന്‍ ജോ​ലി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ഡി.​ഡി ഓ​ഫി​സി​ലേ​ക്ക് ന​ല്‍കും. അ​ന്തി​മ വി​വ​ര​ങ്ങ​ള്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കൈ​മാ​റി​യ ശേ​ഷം ഓ​ണ്‍ലൈ​ന്‍ ര​ജി​സ് ട്രേ​ഷ​നി​ല്‍ തി​രു​ത്ത​ലു​ക​ള്‍ ന​ട​ത്താ​നാ​വി​ല്ല. എ.​ഇ.,ഡി.​ഇ ഓ​ഫി​സു​ക​ളി​ലേ​ക്ക് ന​ല്‍കു​ന്ന വി​വ​ര​ങ്ങ​ളി​ല്‍ തി​രു​ത്ത​ലു​ക​ള്‍ ന​ട​ത്താ​നു​ള്ള അ​വ​സ​രം ന​ല്‍കി​യി​ട്ടു​ണ്ട്. ആ​റാം പ്ര​വൃ​ത്തി ദി​വ​സം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ​മ​യ പ​രി​ധി​ക്കു​ള്ളി​ല്‍ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മാ​ണ് സ്വീ​ക​രി​ക്കു​ക.
Show Full Article
TAGS:LOCAL NEWS
Next Story