Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2017 6:12 PM IST Updated On
date_range 1 Jun 2017 6:12 PM ISTസർക്കാർ അതിഥിമന്ദിര വളപ്പിൽ ജൈവകൃഷിത്തോട്ടം
text_fieldsbookmark_border
ചാരുംമൂട്: ഹരിതകേരളം മിഷെൻറ ഭാഗമായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ കറ്റാനം സർക്കാർ അതിഥിമന്ദിര വളപ്പിൽ ജൈവകൃഷിത്തോട്ടം നിർമിക്കുന്നു. മന്ത്രി ജി. സുധാകരെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പൊതുമരാമത്ത് വകുപ്പിെൻറ ഉടമസ്ഥതയിെല ഒന്നര ഏക്കർ സ്ഥലത്താണ് കൃഷി. ആധുനിക കൃഷിമുറകൾ ഉപയോഗിച്ചുള്ള കാർഷിക പ്രദർശനത്തോട്ടം, പച്ചക്കറി- ഫലവൃക്ഷത്തൈ ഉൽപാദന നഴ്സറി, കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള കൃഷി എന്നിവയാണ് നടപ്പാക്കുന്നത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്, ഭരണിക്കാവ് പഞ്ചായത്ത്, പൊതുമരാമത്ത്, കൃഷി വകുപ്പ്, സംസ്ഥാന ഹോർട്ടികൾചർ മിഷൻ എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിക്ക് ആവശ്യമായ ഭൂമി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുക്കും. നിർമാണസാമഗ്രികൾ, വിത്ത് എന്നിവ സൗജന്യമായി ലഭ്യമാക്കും. നാഷനൽ കയർ റിസർച് ആൻഡ് മാനുഫാക്ചറിങ് ഇൻസ്റ്റിറ്റ്യൂട്ട് കയർ ഭൂവസ്ത്രം നൽകും. ഭരണിക്കാവിലെ പുരുഷ--വനിത സ്വയംസഹായ സംഘത്തിനാണ് കൃഷിത്തോട്ട പരിപാലന മേൽനോട്ടം. ആദ്യഘട്ട പ്രവൃത്തികൾ ഈ ആഴ്ച തുടങ്ങും. യോഗത്തിൽ പ്രതിഭ ഹരി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ്, വൈസ് പ്രസിഡൻറ് എം.കെ. വിമലൻ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡൻറ് വി. വാസുദേവൻ, ജനപ്രതിനിധികൾ, പൊതുമരാമത്ത്-കൃഷി വകുപ്പ് ഉദ്യേഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story