Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:08 PM IST Updated On
date_range 31 July 2017 3:08 PM ISTഹോമിയോ ആശുപത്രി പരിസരം ശുചീകരിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: യൂത്ത് ലീഗ് നടത്തുന്ന സന്നദ്ധ- സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.എം അബ്ദുൽ മജീദ് പറഞ്ഞു. യൂത്ത് ലീഗ് ദിനത്തിെൻറ ഭാഗമായി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ ഗവ. ഹോമിയോ ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് ഒ.എം. സുബൈർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ സി.എം ഷുക്കൂർ, ശൈല അബ്ദുല്ല, ഡോക്ടർ ബീന പോൾ, മണ്ഡലം സെക്രട്ടറി ടി.എം. ഹാഷിം തുടങ്ങിയവർ സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് യൂത്ത് ലീഗ് മണ്ഡലം ട്രഷറർ കെ.എം. റഫീഖ്, ഭാരവാഹികളായ കെ.എസ്. സുലൈമാൻ, പി.എസ്. അജീഷ്, സലാം അറക്കക്കുടി, എം.എം. സാലിഹ്, മുഹമ്മദ് ഇയാസ്, കെ.എം. ഷക്കീർ, അഡ്വ. പി.ഇ. സജൽ, അജ്മൽ കാനം തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story