Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:08 PM IST Updated On
date_range 31 July 2017 3:08 PM ISTനെച്ചൂർ സെൻറ് തോമസ് പള്ളിയിൽ സംഘർഷം; 12പേർക്ക് പരിക്ക്
text_fieldsbookmark_border
പിറവം: കലക്ടറുടെ ഉത്തരവ് പ്രകാരം നെച്ചൂർ സെൻറ് തോമസ് യാക്കോബായ സുറിയാനി പള്ളി ഓർത്തഡോക്സ് വിഭാഗത്തിന് തുറന്നുകൊടുത്തപ്പോൾ യാക്കോബായ വിശ്വാസികൾ അകത്ത് കയറിയതിനെത്തുടർന്ന് സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ സ്ത്രീകൾ അടക്കം 12 പേർക്ക് പരിക്കേറ്റു. ഇവർ ആരക്കുന്നം എ.പി. വർക്കി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. യാക്കോബായ സഭയുടെ വൈദികരാരും പള്ളിയിൽ പ്രവേശിക്കാതിരിക്കെ വിശ്വാസികളെ പ്രകോപനമില്ലാതെ പിറവം സി.ഐ തല്ലിച്ചതച്ചതായി ആരോപിച്ച് യാക്കോബായ വിഭാഗം പൊലീസ് സ്റ്റേഷൻ മാർച്ചും പ്രതിഷേധയോഗവും നടത്തി. മാത്യൂസ് മാർ അന്തിമോസ്, ഐസക് മോർ ഒസ്താത്തിയോസ്, തമ്പു ജോർജ് തുകലൻ തുടങ്ങിയവർ പങ്കെടുത്തു. പരിക്കേറ്റവരെ സഭ നേതൃത്വം ആശുപത്രിയിൽ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story