Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താലിൽ നേരിയ സംഘർഷം

ഹർത്താലിൽ നേരിയ സംഘർഷം

text_fields
bookmark_border
സ്വകാര്യ ചാനൽ കാമറമാനെയും മാധ്യമപ്രവർത്തകനെയും ൈകയേറ്റം ചെയ്തു കോതമംഗലം: തിരുവനന്തപുരത്ത് ആർ.എസ്.എസ് കാര്യവാഹക് രാജേഷിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി നടത്തിയ ഹർത്താൽ കോതമംഗലത്ത് പൂർണം. ചെറു സ്വകാര്യവാഹനങ്ങൾ നിരത്തിലറങ്ങിയപ്പോൾ കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവിസ് നടത്തിയില്ല. ഹർത്താലി​െൻറ ഭാഗമായി പ്രവർത്തകർ കോതമംഗലം നഗരത്തിൽ പ്രതിഷേധപ്രകടനം നടത്തി. വാഹനങ്ങളിലെ ഡ്രൈവർമാരുമായി വാക്കേറ്റമുണ്ടായത് നേരിയ സംഘർഷത്തിന് വഴിവെച്ചു. സംഘർഷം പകർത്താൻ ശ്രമിച്ച സ്വകാര്യ ചാനൽ കാമറമാനെയും മാധ്യമപ്രവർത്തകനെയും ൈകയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. മുതിർന്ന പ്രവർത്തകർ ഇടപെട്ട് സംഘർഷം ഒഴിവാക്കുകയായിരുന്നു. യാത്രക്കാർക്ക് പൊലീസ് വാനിൽ യാത്ര സൗകര്യമൊരുക്കി. നെല്ലിക്കുഴി സത്യൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച കാഴ്ചപരിമിതരുടെ ചെസ് മത്സരത്തിനെത്തിയ താരങ്ങളെ പൊലീസ് വാനിലാണ് ക്ലബിലെത്തിച്ചത്. തങ്കളം മുതൽ കോഴിപ്പിള്ളി പാർക്ക് ജങ്ഷൻ വരെ നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പ്രകടനത്തിനുശേഷം ഗാന്ധിസ്ക്വയറിൽ നടന്ന യോഗത്തിൽ നേതാക്കളായ ഇ.എൻ. നാരായണൻ, പി.പി. സജീവ്, ബിജു പണിക്കർ എന്നിവർ സംസാരിച്ചു. ഇ.ടി. നടരാജൻ, വി.എം. മണി, കെ.കെ. വിശ്വനാഥൻ, പി.ജി. സജീവ്, ടി.എൻ. സന്തോഷ്, ജയകുമാർ വെട്ടിക്കാട്, മനോജ് ഇഞ്ചൂർ, എം.എൻ. ഗംഗാധരൻ, സന്തോഷ് പത്മനാഭൻ, കെ.ആർ. രഞ്ജിത്, പി.കെ. ബാബു, മനോജ് കനാട്, അനിൽ മഠം, സജീവ് മലയൻകീഴ് എന്നിവർ നേതൃത്വം നൽകി. മദീന കെ.എം.സി.സിയുടെ ധനസഹായം കൈമാറി കോതമംഗലം: നേര്യമംഗലത്ത് മുസ്ലിം ലീഗ് കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റി നിർമിക്കുന്ന ബൈത്തുറഹ്മ കാരുണ്യഭവനത്തി​െൻറ നിർമാണ ഫണ്ടിലേക്ക് മദീന കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റിയുടെ ധനസഹായം കൈമാറി. പുത്തൻകുരിശിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി ജോയൻറ് സെക്രട്ടറി ഇബ്രാഹിംകുട്ടി തൊടുപുഴ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. മുഹമ്മദിന് 25,000 രൂപയുടെ ചെക്ക് കൈമാറി. നിർമാണ കമ്മിറ്റി ചെയർമാൻ പി.എം.എ. കരീം അധ്യക്ഷത വഹിച്ചു. കെ.എം. അലിയാർ, കെ.എം.സി.സി അംഗം അനസ് പൂവത്തൂർ, നിർമാണ കമ്മിറ്റി ഭാരവാഹികളായ പി.എ. ഷാജഹാൻ, പി.എസ്. ബഷീർ, വി.കെ. അലിയാർ, പി.എ. മുഹമ്മദാലി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story