Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്ററിങ്​ ബുക്കിങ്​...

കാറ്ററിങ്​ ബുക്കിങ്​ 50 ശതമാനം കുറഞ്ഞു

text_fields
bookmark_border
കൊച്ചി: ജി.എസ്.ടി പ്രാബല്യത്തിൽ വന്നതോടെ വേവിച്ച ഭക്ഷണസാധനങ്ങൾക്ക് വിലകുറയുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, കാറ്ററിങ് സർവിസിനെ പാക്ക്ഡ് ഭക്ഷണ സ്ലാബിൽ ഉൾപ്പെടുത്തിയതിനാൽ 18 ശതമാനം നികുതിയാണ് ഇൗടാക്കുന്നത്. സേവന നികുതിയും വിൽപന നികുതിയും ഉൾപ്പെടെ 15 ശതമാനം നികുതി നൽകിയിരുന്ന മേഖലക്ക് കനത്ത ആഘാതമാണ് ഉണ്ടായത്. സാധാരണ ഇൗ കാലങ്ങളിൽ രണ്ട് മാസത്തേക്കുള്ള ബുക്കിങ് തീരുന്നതാണ്. എന്നാൽ, 50 ശതമാനം കുറഞ്ഞതായി കേരള കാറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് സജീവൻ പറഞ്ഞു. അസംഘടിത മേഖലയായതിനാൽ നികുതി നിരക്ക് നിശ്ചയിച്ചത് ഉത്തരേന്ത്യൻ ആഡംബര കല്യാണങ്ങളെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സാധാരണക്കാരൻ കല്യാണം നടത്തുേമ്പാൾ ഭക്ഷണത്തിന് ചെലവഴിക്കുന്നത് 60000--70000 രൂപയാണ്. ഇത്തരം ആൾക്കാരിൽനിന്ന് 18 ശതമാനം നികുതി ഇൗടാക്കിയാൽ മേഖല തകർച്ചയിലേക്ക് പോകും. 10 ലക്ഷത്തി​െൻറ മുകളിൽ സർവിസ് നടത്തുന്നവരാണ് നികുതി അടച്ചിരുന്നത്. 20 ലക്ഷത്തി​െൻറ മുകളിൽ വരുമാനമുള്ളരാണ് ജി.എസ്.ടി നൽകേണ്ടത്. ജില്ലയിൽ മാത്രം 260 കാറ്ററിങ് സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ, രജിസ്റ്റർ ചെയ്യാത്തത് ഉൾപ്പെെട 500ൽ കൂടുതൽ വരും. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ നികുതി ഇൗടാക്കുേമ്പാൾ വില വർധനക്ക് സാധ്യതയുണ്ട്. ഇത് അനധികൃത സ്ഥാപനങ്ങൾ തേടിപ്പോകാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. ആരാധനാലയങ്ങളിൽ നടക്കുന്ന വിവാഹാഘോഷം കാരുണ്യ മേഖലയിലാണ് ഉൾപ്പെടുന്നത്. അതിനാൽ നികുതി നൽകേണ്ടതില്ല. ഇത്തരം സ്ഥാപനങ്ങളിൽ വിവാഹസദ്യ നൽകാൻ അനുവാദം നൽകുന്നതും മേഖലക്ക് തിരിച്ചടിയാകുന്നു. ഹാളുകൾ രജിസ്റ്റർ ചെയ്യുന്നവർക്ക് സ്വന്തമായി മാലിന്യ സംസ്കരണം, പാർക്കിങ് സൗകര്യം എന്നിവ വേണം. അതിനാൽ ജി.എസ്.ടി നിലവിൽ വന്നതോെട വിലകുറക്കാനാകാത്ത സാഹചര്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story