Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താൽദിനത്തിൽ...

ഹർത്താൽദിനത്തിൽ റോഡിലെ കുഴികളടച്ച്​ യൂത്ത്​ കോൺ​​​ഗ്രസ്​

text_fields
bookmark_border
കൊച്ചി: നഗരത്തിലെ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് റോഡിലെ കുഴികളടച്ച് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ അമ്പതോളം പ്രവർത്തകരാണ് ഹോസ്പിറ്റൽ, കോർപറേഷൻ, േബാട്ട്ജെട്ടി റോഡുകൾ മെറ്റലും മണ്ണും ഉപയോഗിച്ച് നികത്തിയത്. ബ്ലോക്ക് പ്രസിഡൻറ് ടിബിൻ ദേവസി, പി.വൈ. ഷാജഹാൻ, ജില്ല വൈസ് പ്രസിഡൻറ് ഭാഗ്യനാഥ്, ടെൻസൺ, സഞ്ജു സാംസൺ, വിനു, അനൂപ് എളംകുളം, ഡിക്കു, ഷാൻ പുതുപറമ്പിൽ, ഗോപൻ, സതീഷ് എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾക്കും കാൽനടക്കാർക്കും ഭീഷണിയാകുന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നതായി നേതാക്കൾ പറഞ്ഞു. വൈദ്യുതി മുടങ്ങും കൊച്ചി: ഗിരിനഗർ സെക്ഷൻ പരിധിയിൽ മനോരമ ജങ്ഷൻ, സൗത്ത് ഓവർ ബ്രിഡ്ജ് പരിസരം, ശ്മശാനം പരിസരം, ടൗൺ ഡൈൽ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. വെണ്ണല സെക്ഷൻ പരിധിയിൽ ആലിൻചുവട,് ബി.ഒ.സി, വില്ലേജ് ഓഫിസ് പരിസരം എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story