Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:06 PM IST Updated On
date_range 31 July 2017 3:06 PM ISTഡി.സി.സി സെക്രട്ടറിയെ പുറത്താക്കിയ സംഭവം: കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി
text_fieldsbookmark_border
മട്ടാഞ്ചേരി: ജില്ല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയ നേതൃത്വത്തിെൻറ നടപടിയിൽ പ്രതിഷേധം. നൂറ്റമ്പതോളം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഫോർട്ട്കൊച്ചി കുന്നുംപുറം കവലയിൽനിന്ന് ആരംഭിച്ച പ്രകടനം ലോബോ കവലയിൽ സമാപിച്ചു. എം. സത്യൻ, കെ.ബി. അഷറഫ്, വേണുഗോപാൽ, കലാമണ്ഡലം വിജയൻ, റിയാസ് എന്നിവർ നേതൃത്വം നൽകി. പശ്ചിമകൊച്ചിയിലെ കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിനാണ് പി.കെ. അബ്ദുൽ ലത്തീഫിെൻറ അംഗത്വം റദ്ദാക്കിയത്. ആശുപത്രി ശുചീകരണം മട്ടാഞ്ചേരി: കൊച്ചിൻ പോർട്ട് ലേബർ യൂനിയൻ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി സർക്കാർ ആശ്രുപത്രി ശുചീകരണവും നിർധനരായ രോഗികൾക്ക് സഹായവും നൽകി. സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് ഉദ്ഘാടനം ചെയ്തു. വി.എം. യൂസഫ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബെന്നി ഫെർണാണ്ടസ്, സീനത്ത് റഷീദ്, സി.പി.എൽ.യു ജനറൽ സെക്രട്ടറി ബി. ഹംസ, മുഹമ്മദ് അബ്ബാസ്, കെ.ജെ. തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story