Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:02 PM IST Updated On
date_range 31 July 2017 3:02 PM ISTവില്‍പന നടത്തിയ ഭൂമി കാട്ടി പണം തട്ടിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
വില്‍പന നടത്തിയ ഭൂമി കാട്ടി പണം തട്ടിയയാൾ അറസ്റ്റിൽ അങ്കമാലി: വില്‍പന നടത്തിയ ഭൂമി കാട്ടി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കാക്കനാട് പുറവുങ്കരയില്‍ താമസിക്കുന്ന കാരക്കാട്ട് വീട്ടില്‍ ജോസഫാണ് (54) അറസ്റ്റിലായത്. കരിയാട് സ്വദേശി രാജനാണ് പരാതിക്കാരൻ. പാലക്കാട് മുതലമടയിലുള്ള നാലേക്കര്‍ സ്ഥലം രാജന് നല്‍കാമെന്ന വാക്കില്‍ ജോസഫ് 23.70 ലക്ഷം കൈപ്പറ്റിയെന്നാണ് കേസ്. നാലേക്കര്‍ സ്ഥലത്തില്‍ 1.25 ഏക്കര്‍ സ്ഥലം 2014 ഫെബ്രുവരി 10ന് രണ്ടാള്‍ക്ക് വിറ്റിട്ടുള്ളതാണ്. ബാക്കിയുള്ള ഒന്നര ഏക്കര്‍ സ്ഥലം കഞ്ചിക്കോെട്ട ഒരു ബാങ്കില്‍ പണയംവെച്ച് പണം വായ്പയെടുത്തിട്ടുണ്ട്. നാലേക്കര്‍ സ്ഥലത്തിെൻറ ആധാരത്തിെൻറ പകര്‍പ്പ് കാട്ടിയാണ് പ്രതി രാജനില്‍നിന്ന് പണം വാങ്ങിയിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു. അങ്കമാലിയിലാണ് വസ്തു ഇടപാടുകള്‍ സംബന്ധിച്ച ഉടമ്പടി നടത്തിയത്. അങ്കമാലി എസ്.ഐ മനോജ്, എ.എസ്.ഐ സുകേശന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റോണി, സുധീഷ്, മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story