Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 3:02 PM IST Updated On
date_range 31 July 2017 3:02 PM ISTമർഹമ സകാത് കമ്മിറ്റി
text_fieldsbookmark_border
ആലങ്ങാട്: മാഞ്ഞാലി യുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ആലോചനയോഗം മാഞ്ഞാലി മാവിൻചുവട് തണൽ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻറ് ടി.കെ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പറവൂർ ഷറഫ് മസ്ജിദ് ഖത്തീബ് കെ.എ. ഖാസിം മൗലവി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സി.എം. സുലൈമാൻ മാസ്റ്റർ, ജമാഅത്തെ ഇസ്ലാമി പറവൂർ ഏരിയ പ്രസിഡൻറ് എം.കെ. ജമാലുദ്ദീൻ, എ.എം. ഇബ്രാഹീംകുട്ടി എന്നിവർ സംബന്ധിച്ചു. റോഡരികിലെ കാനയിൽ ശൗചാലയ മാലിന്യം തള്ളി ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ മനയ്ക്കപ്പടിക്ക് സമീപം റോഡരികിലെ കാനയിൽ ശൗചാലയ മാലിന്യം തള്ളിയതായി കണ്ടെത്തി. ശനിയാഴ്ച രാത്രിയാണ് സംഭവം. പുലർച്ച മുതൽ അസഹ്യ ദുർഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽെപട്ടത്. കാൽനടക്കാരും വാഹനയാത്രികരും ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായി. രാത്രിയുടെ കരുമാല്ലൂർ മേഖലയിൽ ശൗചാലയ മാലിന്യം തള്ളുന്നത് പതിവായിട്ടുണ്ട്. മാലിന്യം നീക്കം ചെയ്ത് കുഴിച്ചുമൂടുകയും മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു. പൊലീസിെൻറ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു ആവശ്യപ്പെട്ടു. ചിത്രം....... മനയ്ക്കപ്പടിയിൽ ശൗചാലയ മാലിന്യം തള്ളിയ സ്ഥലത്ത് മണ്ണെണ്ണ ഒഴിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story