Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാതയോരത്തെ അനധികൃത...

പാതയോരത്തെ അനധികൃത ബോർഡുകൾ നീക്കി

text_fields
bookmark_border
എടവനക്കാട്: സംസ്ഥാന പാതയോരത്ത് സ്ഥാപിച്ച അനധികൃത ബോർഡുകളും ചമയങ്ങളും പൊതുമരാമത്ത് വകുപ്പ് നീക്കം ചെയ്തു. വീതി കുറഞ്ഞ വൈപ്പിൻ-പള്ളിപ്പുറം സംസ്ഥാന പാതയോരത്തെ കാഴ്ച മറയ്ക്കുന്ന ബോർഡുകളും മറ്റുമാണ് കഴിഞ്ഞ ദിവസം നീക്കിയത്. പലയിടത്തും കാൽനടക്കാർക്ക് സഞ്ചരിക്കാൻപോലും കഴിയാത്തവിധം കച്ചവട സ്ഥാപനങ്ങളുടെയും മറ്റും അനധികൃത പരസ്യബോർഡുകൾ പാത കൈയടക്കിയിരുന്നു. ബസ് സ്റ്റോപ്പുകളിൽ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്ന വലിയ ഫ്ലക്സ് ബോർഡുകളും നീക്കി. റോഡ് കൈയേറിയ കച്ചവടക്കാരെയും ഒഴിപ്പിച്ചു. തിരക്കേറിയ പാതയിൽ ഇത്തരം ബോർഡുകൾ മൂലം നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇല്ലത്തുപടിയിൽ മകളെ സ്കൂളിലാക്കാൻ ഇരുചക്ര വാഹനത്തിൽ വന്ന വീട്ടമ്മക്ക് ഫ്ലക്സ് ബോർഡി​െൻറ മറവിൽ വീണ് പരിക്കേറ്റിരുന്നു. അതിനിടെ, ആവശ്യമുള്ള ബോർഡുകളും എടുത്തുമാറ്റിയതായി പരാതിയുയർന്നു. പള്ളത്താംകുളങ്ങരയിൽ ദിശാസൂചക ബോർഡ് മാറ്റിയത് പരാതിയെത്തുടർന്ന് പുനഃസ്ഥാപിച്ചു. ഹർത്താൽ ഭാഗികം എടവനക്കാട്: ബി.ജെ.പി പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ എടവനക്കാട്, നായരമ്പലം മേഖലയിൽ ഭാഗികം. ഹർത്താൽ വിവരം പലരും രാവിലെയാണറിഞ്ഞത്. പൊതു അവധി ദിനമായതിനാൽ ജനജീവിതത്തെ ബാധിച്ചില്ല. ബസ് ഗതാഗതം നിലച്ചെങ്കിലും സ്വകാര്യവാഹനങ്ങൾ ഓടി. വ്യാപാര സ്ഥാപനങ്ങൾ പകുതിയോളം തുറന്നു. പെട്രോൾ പമ്പുകൾ നിർബന്ധിച്ച് അടപ്പിച്ചതിനാൽ ഇന്ധനം നിറക്കാനായില്ല. മേഖലയിൽ നടന്ന വിവാഹങ്ങൾക്ക് പൊലിമ കുറവായിരുന്നെങ്കിലും സമീപവാസികളെത്തി. എടവനക്കാട്ട് ഹർത്താലനുകൂലികൾ പ്രകടനം നടത്തി. പള്ളത്താംകുളങ്ങരയിൽ വാഹനം തടഞ്ഞവരെ പൊലീസ് എത്തി പിന്തിരിപ്പിച്ചു. വിവാഹം എടവനക്കാട്: മരക്കാപറമ്പിൽ അബ്ദുൽ നാസറി​െൻറയും സുബൈദയുെടയും മകൾ ആദിലയും ചേരാനല്ലൂർ മംഗലശ്ശേരി മുസ്തഫയുടെയും റഹീമയുടെയും മകൻ ഇബ്രാഹീംകുട്ടിയും വിവാഹിതരായി. എടവനക്കാട്: ചുള്ളിപ്പറമ്പിൽ പരേതനായ ഫസലുൽ ഹഖി​െൻറയും മുംതാസി​െൻറയും മകൾ ഫർസാന നസ്റീനും കൂരിക്കുഴി പുത്തൻകുളത്തിങ്ങൽ അബൂബക്കറി​െൻറയും ഫാത്തിമയുടെയും മകൻ ഫബിനും വിവാഹിതരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story