Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 2:59 PM IST Updated On
date_range 31 July 2017 2:59 PM ISTബി.ജെ.പി ഹർത്താൽ പറവൂരിൽ ഭാഗികം; സമാധാനപരം
text_fieldsbookmark_border
പറവൂർ: ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പറവൂരിൽ ഭാഗികം. സ്വകാര്യവാഹനങ്ങളും വിവാഹ പാർട്ടികളുടെ ബസുകൾ ഉൾെപ്പടെയുള്ള വാഹനങ്ങളും ഒാടി. അവധി ദിവസമായതിനാൽ ഭൂരിഭാഗം കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. ഹർത്താൽ കണക്കിലെടുത്ത് ഹോട്ടലുകളും തുണിക്കടകളും തുറന്നില്ല. സംഘ്പരിവാർ സംഘടനകളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് എസ്. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി കെ.ആർ. രമേശ്, ആർ.എസ്.എസ് താലൂക്ക് കാര്യവാഹക് സുജിത്ത് പെരുവാരം, സഹ കാര്യവാഹക് അരുൺ കോട്ടുവള്ളി, ബി.എം.എസ് മേഖല സെക്രട്ടറി കെ.എസ്. ശ്യാംജിത്ത്, സോമൻ ആലപ്പാട്ട്, ടി.ജി. വിജയൻ, അനിൽ ചിറവക്കാട്, അജി പോട്ടശേരി, കെ.എസ്. ജയശങ്കർ, അമ്പാടി വരാപ്പുഴ എന്നിവർ നേതൃത്വം നൽകി. വരാപ്പുഴ, കോട്ടുവള്ളി, ഏഴിക്കര, മൂത്തകുന്നം, പുത്തൻവേലിക്കര എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story