Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 2:59 PM IST Updated On
date_range 31 July 2017 2:59 PM ISTനിതീഷ് മന്ത്രിസഭയിലെ മുസ്ലിം മന്ത്രിയുടെ 'ജയ് ശ്രീറാം' വിളിയെച്ചൊല്ലി വിവാദം
text_fieldsbookmark_border
പട്ന: ബിഹാറിൽ ലാലുവുമായി തെറ്റിപ്പിരിഞ്ഞ് പഴയ പാളയമായ ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുപോയ നിതീഷ് കുമാറിെൻറ മന്ത്രിസഭയിലെ മുസ്ലിം അംഗം 'ജയ് ശ്രീറാം' വിളിച്ചതിനെ ചൊല്ലി വിവാദം കൊഴുക്കുന്നു. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് പകരം രാമക്ഷേത്ര നിർമാണത്തിന് കോപ്പുകൂട്ടാൻ തീവ്ര വലതുപക്ഷം ഉപയോഗിച്ച മുദ്രാവാക്യമായിട്ടും ന്യൂനപക്ഷ വകുപ്പിെൻറ ചുമതല ലഭിച്ച ഖുർശിദ് എന്ന ഫിറോസ് അഹ്മദ് ഇതു വിളിച്ചത് കടുത്ത വിശ്വാസവിരുദ്ധതയാണെന്ന് ബിഹാറിലെ മുസ്ലിം പണ്ഡിതർ പറയുന്നു. എന്നാൽ, താൻ രാമെനയും റഹീമിനെയും ആരാധിക്കുന്നുവെന്നും ബിഹാറിലെ ജനതയുടെ താൽപര്യത്തിന് അനുഗുണമെങ്കിൽ ഇനിയും 'ജയ് ശ്രീറാം' വിളിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. രാമനെയും റഹീമിനെയും ഒന്നിച്ച് ആരാധിക്കുന്നുവെന്ന് പറയുന്നത് മതത്തിൽനിന്ന് പുറത്തുപോകുന്ന വാക്കുകളാണെന്ന് സംസ്ഥാനത്തെ പ്രമുഖ മുസ്ലിം സംഘടന ഇമാറാത് ശർഇയ്യയിലെ മുഫ്തി സുഹൈൽ അഹ്മദ് ഖാസിമി പറഞ്ഞു. എന്നാൽ, ഇത് ഫത്വയല്ലെന്നും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി നേതാവ് അബ്ദുൽ ബാരി സിദ്ദീഖി, എൻ.സി.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ താരിഖ് അൻവർ തുടങ്ങിയവരും ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story