Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 2:59 PM IST Updated On
date_range 31 July 2017 2:59 PM ISTp7 ബാക്കി ഫെറ കേസ്: അഭിഷേക് വർമ കുറ്റക്കാരൻ
text_fieldsbookmark_border
ഫെറ കേസ്: അഭിഷേക് വർമ കുറ്റക്കാരൻ ന്യൂഡൽഹി: വിദേശ വിനിമയ നിയന്ത്രണ ചട്ട (ഫെറ) ലംഘനവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) സമൻസ് തുടർച്ചയായി കൈപ്പറ്റാതിരുന്ന കേസിൽ ആയുധ വ്യാപാരി അഭിഷേക് വർമ കുറ്റക്കാരനെന്ന് ഡൽഹി കോടതി. ആഗസ്റ്റ് ഒമ്പതിന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ജ്യോതി ക്ലെർ ശിക്ഷ വിധിക്കും. പരമാവധി മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 1999ലെ ഫെറ നിയമ ലംഘനവുമായി ബന്ധപ്പെട്ട് (ഇപ്പോൾ ഫെറക്കു പകരം ഫെമ ആണ്) ഇ.ഡി അഭിഷേക് വർമക്ക് അയച്ച ഏഴ് സമൻസുകളാണ് കൈപ്പറ്റാതെ മടക്കിയത്. 2005ലാണ് സമൻസ് കൈപ്പറ്റാതിരുന്നതിന് വർമക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story