Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 3:50 PM IST Updated On
date_range 30 July 2017 3:50 PM ISTപട്ടണക്കാട് കോണ്‍ഗ്രസില്‍ പ്രശ്നം രൂക്ഷമാകുന്നു
text_fieldsbookmark_border
വിഷയം പഠിക്കാന്‍ ജില്ല നേതൃത്വം കമീഷനെ ചുമതലപ്പെടുത്തി ചേര്‍ത്തല: പട്ടണക്കാട്ട് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ ജില്ല നേതൃത്വം ഇടപെടുന്നു. വിഷയം പഠിക്കാന്‍ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.കെ. ഷാജിമോഹന്‍, വയലാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് ജോണി തച്ചാറ എന്നിവരടങ്ങിയ കമീഷനെ ചുമതലപ്പെടുത്തി. തര്‍ക്കങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാകുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു പറഞ്ഞു. പട്ടണക്കാട് മണ്ഡലം കമ്മിറ്റിയില്‍ നാളുകളായി നീറിപുകഞ്ഞിരുന്ന തര്‍ക്കം കഴിഞ്ഞദിവസമാണ് പൊട്ടിത്തെറിയിലേക്കെത്തിയത്. പട്ടണക്കാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ പാനല്‍ നിര്‍ണയമാണ് ഇതിന് കാരണമായത്. ഒരുവിഭാഗം പ്രത്യേക സമ്മേളനം ചേർന്ന് സമാന്തര മണ്ഡലം കമ്മിറ്റിക്ക് രൂപംനൽകുകയായിരുന്നു. രാജീവ്ഗാന്ധി കള്‍ചറൽ ഫോറം എന്ന പേരില്‍ ആരംഭിച്ച കമ്മിറ്റിയില്‍ പട്ടണക്കാട്ടെ എ ഗ്രൂപ് നേതാക്കളും ഐയിലെ ഒരു വിഭാഗവും പങ്കെടുക്കുന്നുണ്ട്. ഏകപക്ഷീയ നിലപാടുകള്‍ പട്ടണക്കാട്ട് കോണ്‍ഗ്രസിെൻറ അടിത്തറയിളക്കുകയാണെന്നാണ് സമാന്തര വിഭാഗത്തിെൻറ വിമര്‍ശനം. എന്നാല്‍, എന്നും എതിരാളികള്‍ക്ക് സഹായകരമായ നിലപാടുകളെടുക്കുന്നവരാണ് സമാന്തര കമ്മിറ്റിയെന്ന പേരില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഔദ്യോഗിക വിഭാഗത്തിെൻറ ആക്ഷേപം. തന്നതിന് അതേതൂക്കത്തിൽ തിരിച്ചുകിട്ടിയത് സി.പി.എം മറേക്കണ്ട -വെള്ളിയാകുളം പരമേശ്വരൻ ആലപ്പുഴ: ബി.ജെ.പി സംസ്ഥാന കാര്യാലയം ആക്രമിച്ച് സംസ്ഥാന അധ്യക്ഷനെ വകവരുത്താനുള്ള സി.പി.എമ്മിെൻറ ശ്രമത്തിന് പൊലീസ് സഹായിച്ചു എന്നതിെൻറ വ്യക്തമായ തെളിവുകളാണ് സി.സി.ടി.വി ദൃശ്യങ്ങളെന്ന് ബി.ജെ.പി നേതാവ് വെള്ളിയാകുളം പരമേശ്വരൻ. ബി.ജെ.പി സംസ്ഥാന കാര്യാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊലീസ് സി.പി.എമ്മിന് വിടുപണി ചെയ്യുകയാണ്. സംഘ്പരിവാർ പ്രസ്ഥാനങ്ങൾ സമാധാനം കാംക്ഷിക്കുന്നത് ബലഹീനതയായി സി.പി.എം കാണേണ്ട. പാർട്ടി ഒന്നുമില്ലാതിരുന്ന കാലത്തുപോലും തന്നതിന് അതേതൂക്കത്തിൽ തിരിച്ചുകിട്ടിയത് സി.പി.എം മറേക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് ജി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് വി. ശ്രീജിത്ത്, ജില്ല സെക്രട്ടറി എൽ.പി. ജയചന്ദ്രൻ, മണ്ഡലം ഭാരവാഹികളായ രഞ്ചൻ പൊന്നാട്, വി.സി. സാബു, ജി. മോഹനൻ, വി. ബാബുരാജ്, ആർ. കണ്ണൻ, ബിജു തുണ്ടിയിൽ, സംസ്ഥാന സമിതി അംഗം അഡ്വ. രൺജിത് ശ്രീനിവാസ്, യുവമോർച്ച മണ്ഡലം പ്രസിഡൻറ് രഞ്ജിത്, എ.ഡി. പ്രസാദ് കുമാർ, മധു നായർ, അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഹജ്ജ് യാത്രയയപ്പ് സമ്മേളനം മണ്ണഞ്ചേരി: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പും ദുആ മജ്ലിസും നടത്തി. സമ്മേളനം വി.എം. മൂസ മൗലവി വടുതല ഉദ്ഘാടനം ചെയ്തു. ഹുസൈൻ കോയ തങ്ങൾ ആര്യാട് ദുആക്ക് നേതൃത്വം നൽകി. കിഴക്കേ മഹല്ല് ഖത്തീബ് മീരാൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ടൗൺ ജുമാമസ്ജിദ് ഖത്തീബ് മുസ്ലിഹ് ബാഖവി, അസി. ഇമാം നൗഷാദ് മുസ്ലിയാർ, ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story