Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 3:45 PM IST Updated On
date_range 30 July 2017 3:45 PM ISTദിലീപിെൻറ ഭൂമി കൈയേറ്റം: നിർമാണം അന്വേഷിക്കാൻ മന്ത്രിയുടെ നിർദേശം
text_fieldsbookmark_border
ആലങ്ങാട്: നടൻ ദിലീപ് കുന്നുകരയിൽ പുഴ പുറമ്പോക്ക് കൈയേറിയെന്ന പരാതിയിൽ സ്ഥലത്തെ നിർമാണപ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി നിർദേശം നൽകി. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് നൽകിയ പരാതിയിലാണ് നടപടി. പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിെൻറ നിർമാണത്തോടനുബന്ധിച്ച് പുഴയുടെ സംരക്ഷണഭിത്തിയും കുളിക്കടവും സർക്കാർ ചെലവിൽ നിർമിച്ചതിനെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്. അന്വേഷണത്തിന് പൊതുമരാമത്ത് ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയതായി മന്ത്രിയുടെ ഓഫിസിൽനിന്ന് പഞ്ചായത്ത് പ്രസിഡൻറിനെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story