Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

തോട്ടപ്പാടൻപടി^-പുളിയാമ്പിള്ളി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പരാതി നൽകി

text_fields
bookmark_border
തോട്ടപ്പാടൻപടി-പുളിയാമ്പിള്ളി റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പരാതി നൽകി പെരുമ്പാവൂർ: സഞ്ചാരയോഗ്യമല്ലാതായ തോട്ടപ്പാടൻപടി-പുളിയാമ്പിള്ളി റോഡി​െൻറ കുറ്റിപ്പാടം ഭാഗം നന്നാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ പരാതി നൽകി. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവഗണനമൂലം 20 വർഷത്തോളമായി ഈ റോഡിൽ അറ്റകുറ്റപണി നടത്തിയിട്ടില്ല. പ്രധാനമന്ത്രി, ഗവർണർ, ഹൈകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കാണ് ഈ ഭാഗത്തെ താമസക്കാരായ വിദ്യാർഥികൾ കത്തുകൾ അയച്ചത്. വെങ്ങോല പഞ്ചായത്തിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡായ തോട്ടപ്പാടൻപടി-പുളിയാമ്പിള്ളി റോഡി​െൻറ നിർമാണത്തിന് 2013 സെപ്റ്റംബറിൽ കരാർ നൽകിയതാണ്. എന്നാൽ, നിസ്സാര കാരണങ്ങൾ പറഞ്ഞ് റോഡി​െൻറ പണി നീട്ടിക്കൊണ്ടുപോയി. എന്നാൽ, പ്രതിഷേധങ്ങൾക്കൊടുവിൽ 2016 ഡിസംബറിൽ വീണ്ടും പണി ആരംഭിച്ചെങ്കിലും പൂർണമായും ജനവാസമുള്ള ഭാഗം നന്നാക്കാതെ ആൾവാസമില്ലാത്ത പുളിയാമ്പിള്ളി-ശാലേം ഭാഗമാണ് നന്നാക്കിയത്. ചില വ്യക്തികളുടെയും രാഷ്്ട്രീയ നേതാക്കളുടെയും താൽപര്യം കണക്കിലെടുത്താണ് ഈ ഭാഗം നന്നാക്കിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. നിർമാണം പൂർത്തിയായ ഉടനെ റോഡ് തകർന്നതിനെ തുടർന്ന് വിജിലൻസിന് നാട്ടുകാർ പരാതി നൽകിയിരുന്നു. സഞ്ചാര യോഗ്യമാക്കണമെന്നാവശ്യപ്പെട്ടും 8.4 ടൺ ഭാരമുള്ള വാഹനങ്ങൾക്ക് മാത്രം അനുമതിയുള്ള റോഡിലൂടെ 30-40 ടൺ ഭാരവാഹനങ്ങൾ ഓടുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സ്ത്രീകൾ ഉൾെപ്പടെയുള്ള നാട്ടുകാർ രണ്ട് മാസം മുമ്പ് രംഗത്തിറങ്ങുകയായിരുന്നു. സമരക്കാർ അല്ലപ്ര കനാൽ കവലയിൽ തടി ലോറികൾ തടഞ്ഞതിനെ തുടർന്ന് പൊലീസും തഹസിൽദാരും ഉൾെപ്പടെ സ്ഥലത്തെത്തി നടത്തിയ ചർച്ചയെ തുടർന്ന് അല്ലപ്ര കവലയിൽനിന്ന് അര കിലോമീറ്റർ ദൂരത്തിൽ ടൈൽ വിരിച്ചു. എന്നാൽ, കുണ്ടുംകുഴിയും നിറഞ്ഞ കുറ്റിപ്പാടം ഭാഗം ഇപ്പോഴും അവഗണനയിലാണ്. റോഡ് തകർച്ചയുടെ പ്രധാന കാരണം ഈ ഭാഗത്തെ 20ഓളം കമ്പനിയിലേക്ക് വരുന്ന അമിതഭാരലോറികളാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർ വകുപ്പ് മന്ത്രിയുമായി സംസാരിച്ചപ്പോൾ റോഡ് തകർത്തവർ നിർമിക്കട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story