Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right6000 കിലോ സ്രാവി​െൻറ...

6000 കിലോ സ്രാവി​െൻറ ചിറകുകൾ പിടികൂടി

text_fields
bookmark_border
കൊച്ചി: എറണാകുളം കരുവേലിപ്പടിയില്‍നിന്ന് 6000 കിലോ വരുന്ന സ്രാവി​െൻറ ചിറകുകള്‍ പിടികൂടി. കരുവേലിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് ശനിയാഴ്ച രാത്രി 11ഓടെ ഷാഡോ പൊലീസാണ് പിടികൂടിയത്. രാത്രി ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചിറകുകള്‍ പിടികൂടിയത്. ചിറകുകള്‍ മുറിച്ച നിലയിലാണ് കണ്ടെത്തിയത്. സ്രാവുകളുടെ ചിറകുകള്‍ക്കുള്ളിലെ നാരുകള്‍ക്ക് മാര്‍ക്കറ്റില്‍ കിലോക്ക് 15,000 രൂപയോളം വിലയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കണ്ടെടുത്ത ചിറകുകള്‍ മട്ടാഞ്ചേരി പൊലീസിന് കൈമാറും. ഞായറാഴ്ച വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കൂടുതല്‍ വിശദ പരിശോധന നടത്തും. ഷാഡോ എസ്.ഐ ഹണി കെ. ദാസ് ഉൾപ്പെടെ 10 പേരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ജീവനക്കാരെ രാത്രി വൈകി ചോദ്യം ചെയ്തു. ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story