Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 3:47 PM IST Updated On
date_range 29 July 2017 3:47 PM ISTരാഷ്ട്രീയം ജനസേവനമല്ലാതായി ^കെ.ആർ. ഗൗരിയമ്മ
text_fieldsbookmark_border
രാഷ്ട്രീയം ജനസേവനമല്ലാതായി -കെ.ആർ. ഗൗരിയമ്മ ആലപ്പുഴ: വർത്തമാന കാലഘട്ടത്തിൽ രാഷ്ട്രീയം ജനസേവനമല്ലാതായി മാറിയിരിക്കുകയാണെന്ന് ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മ. കള്ളക്കടത്തും കള്ളനോട്ടടിയുമൊക്കെയായി രാഷ്ട്രീയ പ്രവർത്തകർ മാറിയ സ്ഥിതിവിശേഷം ജനാധിപത്യത്തിന് അപമാനകരമാണെന്ന് ടി.വി. തോമസ് സ്മാരക ടൗൺഹാളിൽ ജെ.എസ്.എസ് ഏഴാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ അവർ പറഞ്ഞു. രാഷ്ട്രീയം ജനസേവനമായിരുന്ന പഴയ കാലം തിരിച്ചുപിടിക്കണം. സ്ത്രീസുരക്ഷക്ക് വേണ്ടി സമൂഹം ഒത്തൊരുമയോടെ രംഗത്തുവരണം. 100 വയസ്സിനോട് അടുക്കുന്ന തെൻറ മുന്നിൽ ദിനേന ഒട്ടനവധി പേരാണ് സ്ത്രീപീഡന വിഷയങ്ങളുമായി വരുന്നത്. തനിക്ക് പൊതുസമൂഹത്തിനിടയിൽ ഇറങ്ങി പ്രവർത്തിക്കാൻ ഒരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ, സ്ത്രീകൾ സമൂഹത്തിെല ഉന്നത മേഖലകളിൽ എത്തിപ്പെട്ട ഇന്ന് അവർ ഒട്ടും സുരക്ഷിതരല്ലെന്ന അവസ്ഥക്ക് മാറ്റം വരണമെന്ന് ഗൗരിയമ്മ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.ആർ. പവിത്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എം. അനിൽ കുമാർ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സഞ്ജീവ് സോമരാജൻ, സി.കെ. സുരേഷ്, വൈസ് പ്രസിഡൻറ് കാട്ടുകുളം സലീം, ജെ.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി.സി. ബീനാകുമാരി, പ്രസിഡൻറ് വിജയമ്മ കൃഷ്ണൻ, വൈസ് പ്രസിഡൻറ് തങ്കമണി നാരായണൻ, വി.കെ. പ്രസാദ്, സംഗീത് ചക്രപാണി തുടങ്ങിയവർ സംസാരിച്ചു. ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന പൊതുചർച്ച ഉച്ചക്ക് തുടരും. വൈകീട്ട് 5.30ന് സംസ്ഥാന കമ്മിറ്റി രൂപവത്കരണം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story