Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 3:47 PM IST Updated On
date_range 29 July 2017 3:47 PM ISTഘടകകക്ഷിയാക്കാമെന്ന വാഗ്ദാനം ഇടതുമുന്നണി പാലിച്ചില്ലെന്ന് െജ.എസ്.എസ്
text_fieldsbookmark_border
ആലപ്പുഴ: ഘടകകക്ഷിയാക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇടതു മുന്നണി തങ്ങളോട് നീതി പുലർത്തിയില്ലെന്ന് ജെ.എസ്.എസ്. വെള്ളിയാഴ്ച ആലപ്പുഴയിൽ ആരംഭിച്ച ഏഴാം സംസ്ഥാന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.ആർ. ഗൗരിയമ്മ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇൗ പരാമർശം. ഒരു ഘടകകക്ഷിക്ക് നൽകുന്ന എല്ലാ പരിഗണനയും പാർട്ടിക്ക് നൽകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചെങ്കിലും വാഗ്ദാനം പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. യു.ഡി.എഫ് വിട്ടശേഷം ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ജെ.എസ്.എസിനെ ഘടകകക്ഷിയാക്കണമെന്ന് കാണിച്ച് രേഖാമൂലം കത്ത് നൽകിയിട്ടും നാളിതുവരെ ഇടത് നേതൃത്വത്തിൽനിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. പാർലമെൻറ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി ഇടത് മുന്നണിക്കൊപ്പമാണ് പ്രവർത്തിച്ചത്. തങ്ങൾക്ക് സ്വാധീനമുള്ള ജില്ലകളിൽ നിയമസഭയിൽ മത്സരിക്കാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഇടത് മുന്നണിക്ക് കത്ത് നൽകിയെങ്കിലും മത്സരിക്കാൻ അവസരം ലഭിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ഒറ്റക്ക് മത്സരിക്കണമെന്ന് തീരുമാനിച്ചെങ്കിലും തുടർന്നുണ്ടായ ചർച്ചകൾക്ക് ശേഷം ഇടത് മുന്നണിക്ക് പിന്തുണ നൽകാൻ സംസ്ഥാന സെൻറർ തീരുമാനിക്കുകയായിരുന്നു. പിന്നാക്ക വികസന കോർപറേഷൻ ചെയർമാനായി പാർട്ടി പ്രതിനിധിയായ സംഗീത് ചക്രപാണി ചുമതലയേറ്റതല്ലാതെ ആവശ്യപ്പെട്ട കോർപറേഷൻ/ബോർഡ് ഡയറക്ടർ പദവി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അനുവദിച്ചിട്ടിെല്ലന്നും റിേപ്പാർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story