Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 3:44 PM IST Updated On
date_range 29 July 2017 3:44 PM ISTനഗരസഭ മാലിന്യ സംസ്കരണ നിർണയ പഠന പരിശീലനം
text_fieldsbookmark_border
ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിൽ വിവിധങ്ങളായ ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ആലപ്പുഴ നഗരസഭ ആഗസ്റ്റ് ആറ് മുതൽ 13 വരെ സന്നദ്ധ പ്രവർത്തകരെ പങ്കെടുപ്പിച്ച് ഗൃഹസന്ദർശനം നടത്തി മാലിന്യ സംസ്കരണത്തിെൻറ അവസ്ഥ നിർണയപഠനം നടത്തും. പരിശീലനം നൽകുന്നതിന് കിലയെ ചുമതലപ്പെടുത്തി. പദ്ധതി നടത്തിപ്പിന് ബഹുജന പങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ പെട്ടവരുടെ യോഗം ആഗസ്റ്റ് മൂന്നിന് ഉച്ചക്ക് രണ്ടിന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. മാധ്യമ സ്ഥാപന മേധാവികൾ, വ്യാപാരി വ്യവസായി സംഘടനകൾ, കല്യാണ മണ്ഡപ ഉടമസ്ഥർ, ഇറച്ചി വ്യാപാരികൾ, ആശുപത്രി അധികൃതർ, ലാബ് അധികൃതർ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ/പ്രതിനിധികൾ, പി.ടി.എ/എസ്.എം.ഇ ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ,സാക്ഷരത-സാംസ്കാരിക പ്രവർത്തകർ, െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ, ആരോഗ്യ സ്ഥാപന പ്രതിനിധികൾ, ആശാവർക്കർമാർ എന്നിവരുടെ പങ്കാളിത്തമാണ് വേണ്ടതെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് അറിയിച്ചു. ജില്ല തലത്തിൽ സ്വാതന്ത്ര്യദിന ചടങ്ങുകൾ നടക്കുന്ന വേളയിൽ മാലിന്യത്തിൽ നിന്നുമുള്ള മോചന പ്രഖ്യാപനം നടത്തണം. അന്ന് വൈകുന്നേരം നാല് മുതൽ ഏഴുവരെ വാർഡ് തലത്തിൽ ശുചിത്വ സംഗമം സംഘടിപ്പിക്കണം. ആഗസ്റ്റ് 15ന് വൈകുന്നേരം ഏഴിന് ശുചിത്വ ദീപസന്ധ്യയും സമ്പൂർണ മാലിന്യ നിർമാർജന വാർഡായി പ്രഖ്യാപിക്കലും എല്ലാ വീടുകളിലും ശുചിത്വ ദീപം തെളിയിക്കലും നടത്തുമെന്നും ചെയർമാൻ അറിയിച്ചു. പുകയില ഉൽപന്നങ്ങൾ പിടികൂടി ആലപ്പുഴ: നഗരമധ്യത്തിലെ സ്റ്റേഷനറി കടയിൽനിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ഗവ. ഗേൾസ് ഹയർ െസക്കൻഡറി സ്കൂളിന് സമീപം ജനറൽ ആശുപത്രി ജങ്ഷനിലെ സലാം സ്റ്റോഴ്സിൽനിന്നാണ് ആലപ്പുഴ എക്സൈസ് ഇൻസ്പെക്ടർ ഉനൈസ് അഹമ്മദിെൻറ നേതൃത്വത്തിലുള്ള സംഘം നിരോധിത ഉൽപന്നമായ ഹാൻസ് പിടികൂടിയത്. നഗരത്തിലെ വിദ്യാർഥികൾ ഇവിടെനിന്നും പുകയില ഉൽപന്നങ്ങൾ വാങ്ങുന്നുണ്ടെന്ന വ്യാപക പരാതി ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് നടപടി സ്വീകരിച്ചത്. ഒരു പാക്കറ്റിന് 30 രൂപ പ്രകാരമാണ് വിൽപന നടത്തിയിരുന്നത്. ജില്ല കോടതി വാർഡിലെ സർപ്പത്തിപറമ്പിൽ അബ്ദുൽ സലാമിെൻറ ഉടമസ്ഥതയിലുള്ള കടയുടെ ലൈസൻസ് റദ്ദുചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story