Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോയിൽ പഠനയാത്ര;...

മെട്രോയിൽ പഠനയാത്ര; -കൂട്ടിന്​ നടൻ വിനയ്​ ഫോര്‍ട്ടും

text_fields
bookmark_border
കൊച്ചി: മെട്രോ യാത്ര ഇഷ്ട താരത്തിനൊപ്പം ആസ്വദിച്ചതി​െൻറ ത്രില്ലിലാണ് കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ഗുരുകുലം സ്കൂളിലെ വിദ്യാർഥികൾ‍. ഈ വർഷത്തെ പഠനയാത്രക്കാണ് സംഘം കൊച്ചി മെട്രോയെ തെരഞ്ഞെടുത്തത്. സ്കൂളിൽ പത്താം ക്ലാസില്‍ പഠിക്കുന്ന 96 പേരാണ് മെട്രോ യാത്രക്കായി എത്തിയത്. മരങ്ങാട്ടുപിള്ളിയിലെ മൂക-ബധിര വിദ്യാലയമായ മണ്ണക്കനാട് ഔർ ലേഡി സ്കൂളിലെ 45 കുട്ടികളെ കൂടി സ്പോൺസർ ചെയ്തായിരുന്നു പഠനയാത്ര. പാലാരിവട്ടത്തുനിന്നും ആലുവയിലേക്ക് യാത്ര ചെയ്ത ഇവര്‍ക്കൊപ്പം വിശേഷങ്ങള്‍പങ്കുവെക്കാൻ നടന്‍ വിനയ് ഫോര്‍ട്ടും ഉണ്ടായിരുന്നു. കടങ്കഥ എന്ന ചിത്രത്തി​െൻറ റിലീസ് തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തിയാണ് നടൻ കൊച്ചുകൂട്ടുകാര്‍ക്കൊപ്പം ത​െൻറ കന്നി മെട്രോ യാത്ര നടത്തിയത്. വിനയ് ഫോർട്ടിനെ കണ്ടതോടെ പ്രേമം ചിത്രത്തിലെ 'ജാവ' ഡയലോഗ് പറയാനും സെല്‍ഫിയെടുക്കാനും ഉള്ള തിരക്കിലായിരുന്നു കുട്ടികള്‍. യാത്രക്കിടയില്‍ സിനിമ വിശേഷങ്ങള്‍ക്കൊപ്പം ത​െൻറ സ്കൂള്‍ ജീവിതത്തെക്കുറിച്ചും വിനയ് കുട്ടികളോട് സംസാരിച്ചു. പ്രിൻസിപ്പൽ സുജ കെ. ജോർജ്, അധ്യാപകരായ സുജിത് ജോൺ, ആൻസി തോമസ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story