Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 3:59 PM IST Updated On
date_range 28 July 2017 3:59 PM ISTടാങ്കർലോറി ഓടയിലേക്ക് ചരിഞ്ഞു
text_fieldsbookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ഇന്ധനം കയറ്റിവന്ന ടാങ്കർ ലോറി ഓടയിലേക്ക് ചരിഞ്ഞു. കല്ലിശ്ശേരി-ഇരമല്ലിക്കര റോഡിൽ തിരുവൻവണ്ടൂർ ജങ്ഷന് സമീപമാണ് 12,000 ലിറ്റർ പെട്രോളിയം ഇന്ധനവുമായി എത്തിയ ടാങ്കർലോറി ചരിഞ്ഞത്. വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെ ആയിരുന്നു അപകടം. ഇരമല്ലിക്കരയിലെ പെട്രോൾ പമ്പിലേക്ക് കൊച്ചിയിൽനിന്ന് എത്തിയ ലോറിയാണ് ചരിഞ്ഞത്. അപകടത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിബന്ധവും തകരാറിലായി. തിരുവൻവണ്ടൂർ പഞ്ചായത്തിെൻറ കുടിവെള്ള പദ്ധതിക്കുവേണ്ടി പൈപ്പ് സ്ഥാപിക്കുന്നതിന് എടുത്ത ഓടയിലേക്കാണ് ടാങ്കർ ലോറി ചരിഞ്ഞത്. ചെങ്ങന്നൂരിൽനിന്ന് ഫയർഫോഴ്‌സ് സംഘവും തിരുവല്ലയിൽനിന്ന് സ്വകാര്യ ക്രെയിനും എത്തിച്ചാണ് വാഹനം ഉയർത്തി മാറ്റിയത്. ഒാർമപ്പെരുന്നാളിന് തുടക്കം മാവേലിക്കര: ഓർത്തഡോക്സ് മാവേലിക്കര ഭദ്രാസനത്തിെൻറ പ്രഥമ മെത്രാപ്പൊലീത്ത ആയിരുന്ന പൗലോസ് മാർ പക്കോമിയോസിെൻറ ഓർമപ്പെരുന്നാളിന് ഭദ്രാസന ആസ്ഥാനമായ തഴക്കര തെയോഭവൻ അരമനയിൽ തുടക്കമായി. ഡോ. ജോഷ്വ മാർ നിക്കോദിമോസ് കൊടിയേറ്റ് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. എബി ഫിലിപ്, മുൻ സെക്രട്ടറിമാരായ ഫാ. വി.എം. മത്തായി വിലനിലം, ഫാ. ജേക്കബ് ജോൺ കല്ലട, ഭദ്രാസന കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായി. വെള്ളിയാഴ്ച രാവിലെ 7.30ന് കുർബാന. 9.30ന് മർത്തമറിയം സമാജം നേതൃസംഗമം കേന്ദ്ര പ്രസിഡൻറ് യൂഹാനോൻ മാർ പോളികാർപസ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ഓഫിസ് വളപ്പിലെ മരച്ചില്ലകൾ ഒടിഞ്ഞുവീണു ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് ഓഫിസ് വളപ്പിലെ പാഴ്മരച്ചില്ലകൾ വ്യാഴാഴ്ച ഉച്ചക്ക് ഉണ്ടായ ശക്തമായ കാറ്റിൽ ഒടിഞ്ഞുവീണു. ഓഫിസ് വളപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലാണ് മരച്ചില്ലകൾ വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story