Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി യൂനിവേഴ്​സിറ്റി...

എം.ജി യൂനിവേഴ്​സിറ്റി വാർത്തകൾ

text_fields
bookmark_border
പുതുക്കിയ പരീക്ഷതീയതി കോട്ടയം: ആഗസ്റ്റ് മൂന്നിന് നടത്താൻ നിശ്ചയിച്ചതും മാറ്റിെവച്ചതുമായ രണ്ടാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്.എസ് - 2013നുമുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി/മേഴ്സി ചാൻസ്) പരീക്ഷ ആഗസ്റ്റ് ഏഴിനും മൂന്നാം സെമസ്റ്റർ ബി.വോക് (2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷ ആഗസ്റ്റ് 11നും നാലാം സെമസ്റ്റർ എം.ബി.എ പുതിയ സ്കീം (2015 അഡ്മിഷൻ റഗുലർ/2012 മുതൽ 2014വരെ അഡ്മിഷൻ സപ്ലിമ​െൻററി/സ്പെഷൽ എക്സാം) പരീക്ഷ സെപ്റ്റംബർ 18നും നടത്തും. പരീക്ഷ സമയത്തിനും കേന്ദ്രത്തിനും മാറ്റമില്ല. പരീക്ഷതീയതി മൂന്നാം വർഷ ബി.ഫാം (റഗുലർ/സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകൾ ആഗസ്റ്റ് 16ന് ആരംഭിക്കും. അപേക്ഷ ആഗസ്റ്റ് രണ്ടുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 500 രൂപ സൂപ്പർ ഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 100 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 20 രൂപ വീതവും (പരമാവധി 100) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷഫീസിനു പുറെമ അടക്കണം. നാലാം വർഷ ബി.എസ്സി എം.എൽ.റ്റി (സപ്ലിമ​െൻററി) ഡിഗ്രി പരീക്ഷകൾ 16ന് ആരംഭിക്കും. അപേക്ഷ ആഗസ്റ്റ് രണ്ടുവരെയും 50 രൂപ പിഴയോടെ മൂന്നുവരെയും 500 രൂപ സൂപ്പർ ഫൈനോടെ അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷകർ പേപ്പറൊന്നിന് 20 രൂപ വീതം സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷഫീസിനു പുറെമ അടക്കണം. ബി.സി.എ ഓഫ് കാമ്പസ് പ്രാക്ടിക്കൽ പരീക്ഷ മാറ്റി ജൂലൈ 27 മുതൽ ആഗസ്റ്റ് ഒന്നുവരെ ഇടപ്പള്ളി സ്റ്റാസിലും പത്തനംതിട്ട സ്റ്റാസിലും നടത്താനിരുന്ന ഒന്നുമുതൽ ആറു വരെ സെമസ്റ്റർ ബി.സി.എ ഓഫ് കാമ്പസ് (2012 നുമുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി/മേഴ്സി ചാൻസ്, സി.ബി.സി.എസ്.എസ് - 2012 മുതലുള്ള അഡ്മിഷൻ റഗുലർ/സപ്ലിമ​െൻററി) 2017 ഏപ്രിൽ ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ മാറ്റിെവച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളിലെ വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷതീയതി പിന്നീട് പ്രഖ്യാപിക്കും. ബി.എഫ്.ടി ഓഫ് കാമ്പസ് പ്രാക്ടിക്കൽ പരീക്ഷ 2017 ഏപ്രിൽ, േമയ് മാസങ്ങളിൽ നടത്തിയ ബി.എഫ്.ടി (സി.ബി.സി.എസ്.എസ് - അഞ്ചും ആറും സെമസ്റ്റർ 2014 മുതലുള്ള അഡ്മിഷൻ റഗുലർ/2012, 2013 അഡ്മിഷൻ 2014 മുതലുള്ള അഡ്മിഷൻ സപ്ലിമ​െൻററി/2012 നുമുമ്പുള്ള അഡ്മിഷൻ സപ്ലിമ​െൻററി/മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ജൂൈല 31ന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലും ചാലക്കുടി എൻ.സി.ഐ.ടിയിലും നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പ്രാക്ടിക്കൽ പരീക്ഷ ഒന്നും രണ്ടും വർഷ എം.എഫ്.എ (പ്രീവിയസും ഫൈനലും - റഗുലർ/സപ്ലിമ​െൻററി) ജൂൈല 2017 പരീക്ഷയുടെ പ്രാക്ടിക്കൽ ആഗസ്റ്റ് 7 മുതൽ 25 വരെ തൃപ്പൂണിത്തുറ ആർ. എൽ. വി. കോളജിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 2017 േമയ്, ജൂൺ മാസങ്ങളിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ കഥകളി വേഷം (റഗുലർ/ സപ്ലിമ​െൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളിൽ തൃപ്പൂണിത്തുറ ആർ. എൽ. വി കോളജിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷഫലം 2017 മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്സി (മോഡൽ ഒന്നും രണ്ടും മൂന്നും, സി.ബി.സി.എസ്.എസ് - 2013നു മുമ്പുള്ള അഡ്മിഷൻ റീ അപ്പിയറൻസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർ മൂല്യനിർണയത്തിനുമുള്ള അപേക്ഷ ആഗസ്റ്റ് ഏഴുവരെ സ്വീകരിക്കും. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ 2017 േമയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ ജനറൽ സോഷ്യൽ സയൻസ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സംവരണ സീറ്റ് ഒഴിവ് മഹാത്മഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ 2017--18 അധ്യയനവർഷത്തിൽ എം.എ ആന്ത്രപോളജി േപ്രാഗ്രാമിൽ എസ്.സി വിഭാഗത്തിനും എസ്.ടി വിഭാഗത്തിനും ഒരോ സീറ്റുവീതവും എം.എ ഹിസ്റ്ററി േപ്രാഗ്രാമിന് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. യോഗ്യതയുള്ളവർ ജൂൈല 31ന് കോട്ടയം പുല്ലരിക്കുന്നിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0481 - 2392383. സ്കൂൾ ഓഫ് ഇൻറർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിൽ, എം.എ പൊളിറ്റിക്സ് ആൻഡ് ഇൻറർനാഷനൽ റിലേഷൻസ്, എം.എ പബ്ലിക് പോളിസി ആൻഡ് ഗവേണൻസ് േപ്രാഗ്രാമുകൾക്ക് എസ്.സി വിഭാഗത്തിലും എസ്.ടി വിഭാഗത്തിലും ഓരോ സീറ്റുവീതം ഒഴിവുണ്ട്. ബിരുദവും CAT േപ്രാസ്പെക്ടസ് പ്രകാരം യോഗ്യതയുമുള്ള വിദ്യാർഥികൾ ആഗസ്റ്റ് ഒന്നിന് രാവിലെ 10ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂൾ ഡയറക്ടർ മുമ്പാകെ ഹാജരാകണം. ഫോൺ: 9495 108 959. സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനം മഹാത്്മഗാന്ധി സർവകലാശാല ഡിപ്പാർട്മ​െൻറ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷ​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൗൺസലിങ്ങിന് ആഗസ്റ്റ് ഒന്നിനും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ മാനേജ്മ​െൻറ് ഓഫ് ലേണിങ് ഡിസെബിലിറ്റീസിന് ആഗസ്റ്റ് നാലിനും സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ യോഗിക് സയൻസസിന് ആഗസ്റ്റ് ഏഴിനും സർട്ടിഫിക്കറ്റ് കോഴ്സിൽ ഓർഗാനിക് ഫാമിങ്ങിന് ആഗസ്റ്റ് 10നും പ്രവേശനം നടത്തും. ഓർഗാനിക് ഫാമിങ് ഒഴികെ കോഴ്സുകളുടെ അടിസ്ഥാനയോഗ്യത പ്ലസ് ടു/പ്രീഡിഗ്രിയും ഓർഗാനിക് ഫാമിങ് കോഴ്സിന് വേണ്ട യോഗ്യത മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവുമാണ്. ഫീസ് 3,100/- രൂപ. വിവരങ്ങൾക്ക് ഫോൺ: 0481 2731560, 2731724, 9544 981 839.
Show Full Article
TAGS:LOCAL NEWS
Next Story