Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 10:17 AM GMT Updated On
date_range 28 July 2017 10:17 AM GMTസൺറൈസിൽ ഹെർണിയ അപ്ഡേറ്റ്സ്^2017
text_fieldsbookmark_border
സൺറൈസിൽ ഹെർണിയ അപ്ഡേറ്റ്സ്-2017 കൊച്ചി: പ്രമുഖ ലാപറോസ്കോപിക് സർജറി കേന്ദ്രമായ കാക്കനാട് സൺറൈസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹെർണിയ അപ്ഡേറ്റ്സ്--2017 തിങ്കളാഴ്ച നടക്കും. കേരളത്തിലെയും മിഡിൽ ഈസ്റ്റിലെയും വിവിധ ആശുപത്രികളിലെ സർജൻമാരും മെഡിക്കൽ പി.ജി വിദ്യാർഥികളും പങ്കെടുക്കുന്ന മുഴുവൻ ദിവസ പരിശീലന സെഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും. അതിസങ്കീർണ സ്വഭാവമുളള ഹെർണിയകൾ നീക്കം ചെയ്യുന്നതിന് ലാപറോസ്കോപിക് ശസ്ത്രക്രിയരീതി അവലംബിക്കുന്നത് സംബന്ധിച്ച പരിശീലന ക്ലാസുകൾക്ക് സൺറൈസ് ഹോസ്പിറ്റലിലെ ഗ്യാസ്േട്രാ ഇൻറസ്റ്റൈനൽ ഡിസീസസ് ആൻഡ് ട്രാൻസ്പ്ലാൻറ് സർജറി വിഭാഗം മേധാവിയും ലാപറോസ്കോപിക് സർജനുമായ ഡോ. ബൈജു സേനാധിപൻ നേതൃത്വം നൽകും. പങ്കെടുക്കാൻ സർജൻമാരും മെഡിക്കൽ പി.ജി വിദ്യാർഥികളും 9746466440 നമ്പറിൽ ബന്ധപ്പെടണം.
Next Story