Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖദീജയുടെ സംസ്​കാരം...

ഖദീജയുടെ സംസ്​കാരം ഇന്ന്

text_fields
bookmark_border
കൊച്ചി: ബുധനാഴ്ച രാത്രി അന്തരിച്ച ആദ്യകാല നടി സി.പി. ഖദീജയുടെ സംസ്കാരം വെള്ളിയാഴ്ച നടക്കും. രാവിലെ 9.30ന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം 10.30-ഓടെ പെരുമാന്നൂര്‍ സ​െൻറ് ജോര്‍ജ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ബുധനാഴ്ച രാത്രി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വ്യാഴാഴ്ച വൈകീട്ട് എറണാകുളം വടുതല ചിന്മയ സ്‌കൂളിന് സമീപത്തെ മക​െൻറ വീട്ടിലേക്ക് കൊണ്ടുവന്നു. അതിനിടെ, വെള്ളിത്തിരയിൽ ഒട്ടനേകം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മുതിര്‍ന്ന നടിയായ ഖദീജയോട് മലയാളസിനിമയിലെ മുൻനിര താരങ്ങൾ കാണിച്ച അവഗണനക്കെതിരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പ്രതികരണങ്ങൾ ഉയരുന്നുണ്ട്. മൃതദേഹം കാണാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ ഇവരാരും എത്തിയില്ല. നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു, നിര്‍മാതാവ് സുരേഷ് കുമാര്‍, നടന്‍ ഇടവേള ബാബു എന്നിവരൊഴികെ മറ്റാരും തങ്ങളെ വിളിച്ചില്ലെന്ന് മക്കളിലൊരാളായ സ്‌റ്റെന്‍സി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story