Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 3:44 PM IST Updated On
date_range 28 July 2017 3:44 PM ISTസഹപാഠികൾക്ക് സഹായഹസ്തവുമായി വിദ്യാർഥികളുടെ ഗാനമേള
text_fieldsbookmark_border
മൂവാറ്റുപുഴ: സഹപാഠികൾക്ക് പഠനസൗകര്യമൊരുക്കാൻ സഹായഹസ്തവുമായി കെ.എസ്.യു വിദ്യാർഥികൾ. നിർമല കോളജിലാണ് ഗാനമേള നടത്തി ഫണ്ട് ശേഖരിച്ചത്. കോളജ് ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് ഗാനമേളയിൽ കെ.എസ്.യു പ്രവർത്തകരായ വർഗീസ് പാലപ്പുറം, സചിൻ, അമൽടോം എന്നിവരായിരുന്നു ഗായകർ. കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എം.എച്ച്. മുബ്ബാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സമീർ കോണിക്കൽ, പാർലമെൻറ് സെക്രട്ടറി മുഹമ്മദ് റഫീഖ്, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിമാരായ റംഷാദ് റഫീഖ്, സൽമാൻ ഓലിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി. പ്രതീക്ഷ-2017 എന്ന പേരിലായിരുന്നു പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story