Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 10:17 AM GMT Updated On
date_range 27 July 2017 10:17 AM GMTകുട്ടികളുടെ പാർക്കിനും താഴ് വീണു
text_fieldsbookmark_border
മൂവാറ്റുപുഴ: . നഗരസഭയുടെ കീഴിൽ നെഹ്റു പാർക്കിലെ പുഴയോരത്ത് സ്ഥിതി ചെയ്യുന്ന ചിൽഡ്രൻസ് പാർക്ക് തുറന്നിട്ട് ദിവസങ്ങൾ കഴിഞ്ഞു. പുഴയോരത്തെ ഒന്നര ഏക്കർ സ്ഥലത്ത് രണ്ടര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പാർക്കിൽ നിരവധി കുട്ടികളാണ് ദിനേന എത്തിയിരുന്നത്. പാർക്കിൽ മനോഹരമായ പൂന്തോട്ടവുമുണ്ട്. എല്ലാ ബജറ്റിലും നവീകരണത്തിന് തുക വകെവച്ച് അറ്റകുറ്റപണി നടത്തിവന്ന പാർക്കിെൻറ ശനിദശ ആരംഭിക്കുന്നത് ഏഴുവർഷം മുമ്പാണ്. കളി ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തും കേടുപാടുകൾ സംഭവിച്ചും തകർന്നതിനു പുറമെ പൂന്തോട്ടം ഉണങ്ങി നശിക്കുകയും കാടു കയറുകയും ചെയ്തു. പാർക്ക് സാമൂഹിക വിരുദ്ധരുടെ താവളം കൂടിയായതോടെ കുട്ടികൾ ഇങ്ങോട്ടു വരാതായി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഒരു സംഘടന ഇടപെട്ട് പുല്ലും കാടും നീക്കി പൂന്തോട്ടം െവച്ചുപിടിപ്പിക്കുകയും പെയിൻറടിച്ച് മനോഹരമാക്കുകയും ചെയ്തു. കളി ഉപകരണങ്ങളും അറ്റകുറ്റപണികൾ ചെയ്ത് മനോഹരമാക്കി. ഇതോടെ നഗരസഭ സന്ദർശകർക്ക് ചെറിയ ഫീസ് ഏർപ്പെടുത്തുകയും ചെയ്തു. വർഷങ്ങൾ കടന്നുപോയതോടെ അറ്റകുറ്റപണികളും പൂന്തോട്ടപരിപാലനവും നടക്കാതെ വന്നതോടെ എല്ലാം പഴയപടി തന്നെയായി. കളി ഉപകരണങ്ങൾ എല്ലാം കേടായതിനു പുറമെ പാർക്ക് പുൽമേടായി മാറി. ഇതോടെ കുട്ടികളുടെ വരവും കുറഞ്ഞു. ഇതിനിടെയാണ് പാർക്ക് തുറക്കാതായത്. ജീവനക്കാരില്ലാത്തതാണത്രെ പാർക്ക് അടക്കാൻ കാരണമായതെന്നാണ് സൂചന. അറ്റകുറ്റപണികൾ തീർത്ത് മനോഹരമായി സംരക്ഷിച്ചാൽ കുട്ടികളടക്കം നിരവധി സന്ദർശകരെത്തിചേരുന്ന പാർക്ക് നശിപ്പിക്കുന്നതിനു പിന്നിൽ നഗരസഭ അധികൃതരുടെ കെടുകാര്യസ്ഥതയാെണന്ന ആരോപണം ഉയരുന്നുണ്ട്.
Next Story