Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജുനൈദി​െൻറ...

ജുനൈദി​െൻറ കുടുംബത്തിന് എല്ലാ സഹായവും നൽകും ^പിണറായി

text_fields
bookmark_border
ജുനൈദി​െൻറ കുടുംബത്തിന് എല്ലാ സഹായവും നൽകും -പിണറായി ന്യൂഡൽഹി: ബീഫ് കഴിക്കുന്നവെനന്ന് ആരോപിച്ച് ഡൽഹി-മഥുര ട്രെയിനിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ ഹരിയാന വല്ലഭ്ഗഢ് സ്വദേശി ജുനൈദി​െൻറ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജുനൈദി​െൻറ മാതാവ് സൈറ, പിതാവ് ജലാലുദ്ദീൻ, സഹോദരങ്ങൾ തുടങ്ങിയവർ സഹായമഭ്യർഥിച്ച് ബുധനാഴ്ച കേരള ഹൗസിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജുനൈദി​െൻറ ഗ്രാമത്തിൽ സഹോദരിയുടെ നേതൃത്വത്തിൽ സ്ത്രീകൾക്കുവേണ്ടി തുടങ്ങിവെച്ച പഠന കേന്ദ്രത്തി​െൻറ നിര്‍മാണം പൂർത്തിയാക്കാനും സഹോദരനെതിരായ പൊലീസ് അതിക്രമം ചെറുക്കാനും കേസ് നടത്തിപ്പിനും സഹായം നല്‍കണമെന്ന് മാതാപിതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മാനസിക പിന്തുണക്കപ്പുറം അധികാരപരിധിയിൽനിന്നുള്ള എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പുനൽകി. രാജ്യത്തെ മതനിരപേക്ഷ സമൂഹം പിന്തുണയുമായി എപ്പോഴും കൂടെയുണ്ടാകുമെന്ന് പിണറായി കുടുംബത്തെ അറിയിച്ചു. ആവശ്യങ്ങള്‍ കേരള മുഖ്യമന്ത്രിയോട് പറഞ്ഞതായും എല്ലാ സഹായങ്ങളും നൽകാമെന്ന് ഉറപ്പുനൽകിയതായും പിന്നീട് പറഞ്ഞ ജുനൈദി​െൻറ മാതാവ് സൈറ, ഹരിയാന സർക്കാറിൽനിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സന്നിഹിതയായി. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് കേരള ഹൗസിൽനിന്ന് ഭക്ഷണം കഴിച്ചാണ് കുടുംബം മടങ്ങിയത്. പശുവി​െൻറ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ കാമ്പയിനി​െൻറ ഭാഗമായാണ് കുടുംബം ഡല്‍ഹിയിലെത്തിയത്. photo/mail/ junaid family ട്രെയിനിൽ കൊല്ലപ്പെട്ട ജുനൈദി​െൻറ കുടുംബം ന്യൂഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story