Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകായികപരമ്പര...

കായികപരമ്പര സംഘടിപ്പിച്ചു

text_fields
bookmark_border
ആലുവ: പുതിയ അധ്യയന വർഷത്തിൽ പഠന-കലാ-സാഹിത്യ രംഗത്തോടൊപ്പം കായികമേഖലയും സക്രിയമാക്കുക എന്ന ലക്ഷ്യത്തോടെ ചാലക്കൽ ഇസ്ലാമിക് ബോർഡിങ് സ്കൂൾ ഓഫ് ഖുർആൻ ആൻഡ് സയൻസ് . വിവിധ കാറ്റഗറികളിലായി വ്യത്യസ്ത മത്സരങ്ങൾ നടന്നു. സമ്മാന വിതരണ ചടങ്ങിൽ മാനേജർ ഹൈദറലി മഞ്ഞപ്പെട്ടി മുഖ്യാതിഥിയായി. കളിയും ഒരു കലയാണെന്നും കലയും കായികവും സമന്വയിക്കുമ്പോഴാണ് വിദ്യാഭ്യാസ പ്രക്രിയ ത്വരിതപ്പെടുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീനിയർ തലത്തിൽ ഫുട്ബാൾ ടൂർണമ​െൻറിൽനിന്നുമുള്ള മികച്ച താരം ഫാരിസലി, മികച്ച ഗോളി ആഷിഖ് കരീം, ഏറ്റവും കൂടുതൽ ഗോളടിച്ച മുഹമ്മദ് അസ്ലം, മുനവ്വിർ കൊണ്ടോട്ടി, മികച്ച പ്രതിരോധ താരം ഒ.എഫ്. അദ്നാൻ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. ജൂനിയർ ഫുട്ബാൾ ടൂർണമ​െൻറിൽനിന്നുള്ള മികച്ച താരം പി.എസ്. അബൂബക്കർ, ഏറ്റവും നല്ല ഗോളടിച്ച ഹസനുൽ ബന്ന, നല്ല പ്രതിരോധ താരം പി.എ. മുഹമ്മദ് മിൻഹാജ്, ആദിൽ പി. മുഹമ്മദ് എന്നിവർക്ക് സമ്മാനം നൽകി. ക്രിക്കറ്റ് കളിയിൽനിന്നുമുള്ള പരമ്പരയിലെ താരം ഇത്ബാൻ ഇല്യാസ്, കൂടുതൽ റൺസ് നേടിയ താരം സൽമാൻ ഫാരിസ്, കൂടുതൽ സിക്സർ പറത്തിയ ഫുആദ് സനീൻ, നല്ല ബൗളർ മുഹമ്മദ് സഈദ്, നല്ല ഫീൽഡർ മുനവ്വിർ കെ. ആദിൽ, പരമ്പരയിലെ മികച്ച ക്യാച്ച് മുബശ്ശിർ എന്നിവരെയും ആദരിച്ചു. ചടങ്ങിൽ പ്രമുഖരും അധ്യാപകരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story