Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 3:35 PM IST Updated On
date_range 27 July 2017 3:35 PM ISTകിടപ്പാടം ജപ്തി ചെയ്തതിനെതിരെ ഇന്ന് സര്‍വകക്ഷി സമ്മേളനം
text_fieldsbookmark_border
കാക്കനാട്: പത്തടിപ്പാലം മാനാത്തുപാടം ഷാജിയുടെ കുടുംബത്തെ ജപ്തി ചെയ്ത് തെരുവിലിറക്കിയ സ്വകാര്യബാങ്കിനെതിരെ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കൂനംതൈ ജങ്ഷനില്‍ സര്‍വകക്ഷി പ്രതിഷേധ സമ്മേളനം നടക്കും. സ്വകാര്യബാങ്ക് കുടിയിറക്കല്‍ നടപടിയില്‍നിന്ന് പിന്മാറുക, വിവാദ ലേലവില്‍പന റദ്ദാക്കുക, ന്യായമായ തുക അടക്കാന്‍ അനുവദിച്ച് ഷാജിയുടെ കിടപ്പാടം തിരിച്ചുനല്‍കുക, പണയപ്പെടുത്തുന്നവരുടെ കിടപ്പാടം കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവട സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതിയുടെയും സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിെൻറയും ആഭിമുഖ്യത്തിൽ സമരം നടത്തുന്നത്. സ്‌നേഹിതന് രണ്ടുലക്ഷം രൂപ വായ്പയെടുക്കാന്‍ വസ്തു ഈടുവെക്കാന്‍ നല്‍കിയ ഷാജിയുടെ കിടപ്പാടം സ്വകാര്യബാങ്ക് 2.30 കോടി കുടിശ്ശിക വരുത്തിയതിന് 38 ലക്ഷം രൂപക്ക് ലേലം ചെയ്തതില്‍ പ്രതിഷേധിച്ച് ചിതയൊരുക്കി പ്രതിഷേധ സമരത്തിലാണ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ സമരം ഉദ്ഘാടനം ചെയ്യും. പി.ടി. തോമസ് എം.എല്‍.എ, സി.ആര്‍. നീലകണ്ഠന്‍, വി.എ. സക്കീര്‍ ഹുസൈന്‍, ടി.സി. സന്‍ജിത്, സി.എസ്. മുരളി, മാഗ്‌ലിന്‍ ഫിലോമിന, സുൽഫിക്കര്‍ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story