Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാർ പദ്ധതികൾ നഗരസഭ...

സർക്കാർ പദ്ധതികൾ നഗരസഭ അട്ടിമറിക്കുന്നു; പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ചു

text_fields
bookmark_border
ആലപ്പുഴ: സർക്കാർ പദ്ധതികൾ നഗരസഭ അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം ഒന്നടങ്കം കൗൺസിൽ യോഗം ബഹിഷ്കരിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ഓടെ യോഗം ചേർന്ന് അജണ്ടകൾ വായിക്കുന്നതിനിടെ പ്രതിപക്ഷം ഇത് ഉന്നയിച്ച് ബഹളം വെക്കുകയായിരുന്നു. ഭവനപദ്ധതിയായ ലൈഫ്, അനുകരണം തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിൽ അപാകതയുണ്ടെന്നും അത് ചർച്ചചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം. എന്നാൽ, ഇത് അംഗീകരിക്കാൻ ചെയർമാൻ തോമസ് ജോസഫ് കൂട്ടാക്കിയില്ല. ഇതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. പി.ഡി.പിയും സ്വതന്ത്ര കക്ഷികളും ബി.ജെ.പിയും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. പ്രതിഷേധത്തി​െൻറ ഭാഗമായി നഗരസഭ കവാടത്തിൽ പ്രതിപക്ഷാംഗങ്ങൾ ധർണ നടത്തി. ധർണ നഗരസഭ പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ ഉദ്ഘാടനം ചെയ്തു. ദുർബല വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ഇറങ്ങിപ്പോക്കെന്ന് യു.ഡി.എഫ് പാർലമ​െൻററി പാർട്ടി നേതാവ് ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. നഗരസഭ ബജറ്റിൽ നിരാലംബരായ നഗരവാസികൾക്ക് ഭവനം നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. പൊതുമരാമത്ത്, ക്ഷേമകാര്യ കമ്മിറ്റി സംയുക്തമായി ചർച്ചചെയ്താണ് പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നത്. എന്നാൽ, കൗൺസിൽ ഹാളിൽ ഇതൊന്നും ചർച്ചചെയ്യാതെയായിരുന്നു പ്രതിപക്ഷത്തി​െൻറ ഇറങ്ങിേപ്പാക്കെന്ന് ഭരണപക്ഷം കുറ്റപ്പെടുത്തി. നഗരത്തിൽ ശുദ്ധജലമെത്തിക്കാത്ത വാട്ടർ അതോറിറ്റിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സമരം നടത്തുമെന്ന് മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് യോഗത്തിൽ അറിയിച്ചു. പൈതൃകപരമായ സസ്യങ്ങെളയും വൻ വൃക്ഷങ്ങെളയും സംരക്ഷിച്ചു നിലനിർത്തുന്നതിനായി ജൈവവൈവിധ്യ പരിപാലന സമിതിക്ക് രൂപംനൽകും. നഗരസഭ ചെയർമാനും സെക്രട്ടറിയും ഉൾെപ്പടെ എട്ട് അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് കമ്മിറ്റി. ഇതിനായി അതത് വാർഡുകളിലെ സസ്യങ്ങളെ കുറിച്ചുള്ള സർവേ തയാറാക്കാൻ വാർഡ് കൗൺസിലർമാരെ ഏൽപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇന്നത്തെ റേഷൻ കാർഡ് വിതരണം മാറ്റി ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിൽ പുതുക്കിയ റേഷൻ കാർഡ് വിതരണത്തി​െൻറ രണ്ടാംഘട്ടത്തിൽ ബുധനാഴ്ച നടത്താനിരുന്ന റേഷൻ കടകളിലെ കാർഡ് വിതരണം ആഗസ്റ്റ് രണ്ടിന് നടക്കും. നേരത്തേ അറിയിച്ചിരുന്ന സ്ഥലത്തും സമയത്തുമാണ് വിതരണം. കാർഡുടമകളോ കാർഡിലുൾപ്പെട്ട മറ്റംഗങ്ങളോ തിരിച്ചറിയൽ കാർഡും പഴയകാർഡും സഹിതമെത്തി കൈപ്പറ്റണം.
Show Full Article
TAGS:LOCAL NEWS
Next Story