Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 4:44 PM IST Updated On
date_range 26 July 2017 4:44 PM ISTചെങ്ങന്നൂര്‍ എസ്.എന്‍ കോളജില്‍ കമ്യൂണിറ്റി േക്വാട്ടയില്‍ സീറ്റൊഴിവ്
text_fieldsbookmark_border
തിരുവനന്തപുരം: ചെങ്ങന്നൂര്‍ എസ്.എന്‍. കോളജില്‍ താഴെപ്പറയുന്ന ഒന്നാംവര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് കമ്യൂണിറ്റി േക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. (കെമിസ്ട്രി -6, ഫിസിക്സ്-3, മാത്തമാറ്റിക്സ്-2, ഇക്കണോമിക്സ്-6). ഈ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന വിദ്യാർഥികള്‍ ശനിയാഴ്ചക്കകം കോളജില്‍ അപേക്ഷ സമര്‍പ്പിക്കണം. സര്‍വകലാശാലയിലേക്ക് അപേക്ഷ അയക്കേണ്ടതില്ല. റാങ്ക് പട്ടിക ആഗസ്റ്റ് രണ്ടിന് കോളജില്‍ പ്രസിദ്ധീകരിക്കും. റാങ്ക് പട്ടികയെ സംബന്ധിച്ച് പരാതിയുള്ളവര്‍ ആഗസ്റ്റ് നാലിനകം പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്‍കണം. പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കിയശേഷം അഞ്ചിന് കോളജില്‍ പ്രവേശനം നടക്കും. ഫോണ്‍: 0479 2360140. പ്രവേശനം നേടാതെ അലോട്ട്മെൻറില്നിന്ന് പുറത്തായ വിദ്യാർഥികള്‍ക്കും അവസരം ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിന് ഏതെങ്കിലും കോളജില്‍ അലോട്ട്മെൻറ് ലഭിക്കുകയും എന്നാല്‍, കോളജില്‍ പ്രവേശനം നേടാത്തത് കാരണം തുടര്‍ന്നുള്ള അലോട്ട്മെൻറുകളില്‍ പരിഗണിക്കപ്പെടാതെപോയവരുമായ വിദ്യാർഥികള്‍ വെബ്സൈറ്റിലെ (http://admissions.keralauniversity.ac.in) ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അവരെ നാലാം സപ്ലിമെൻററി അലോട്ട്മെൻറില്‍ പരിഗണിക്കും. ഇതിനായി പ്രത്യേക അപേക്ഷ സര്‍വകലാശാലക്ക് നല്‍കേണ്ടതില്ല. പുനഃക്രമീകരിച്ച തീയതികള്‍ ജൂലൈ 26-ന് നടത്താനിരുന്ന പരീക്ഷകളുടെ പുനഃക്രമീകരിച്ച തീയതികള്‍ വെബ്സൈറ്റില്‍ ലഭിക്കും. പരീക്ഷകേന്ദ്രങ്ങള്ക്കും സമയത്തിനും മാറ്റമില്ല. എം.എ സോഷ്യോളജി ഫലം ഏപ്രിലില്‍ നടത്തിയ എം.എ സോഷ്യോളജി 2015--17 ബാച്ച് (സി.എസ്.എസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ലിജോ ലാല്‍ ഡബ്ല്യു (SOC 150503/2017) ഒന്നാംറാങ്ക് കരസ്ഥമാക്കി. പി.ജി പ്രവേശന പരീക്ഷ: ബിരുദതല മാര്‍ക്ക് ചേര്‍ക്കണം ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷ (സി.എസ്.എസ്) എഴുതിയ വിദ്യാർഥികള്‍ ജൂലൈ 27 വൈകീട്ട് അഞ്ചിന് മുമ്പ് അവരവരുടെ ബിരുദതല പരീക്ഷയുടെ മാര്‍ക്കും വിശദവിവരങ്ങളും ചേര്‍ക്കേണ്ടതും തിരുത്തലുകള്‍ ഉണ്ടെങ്കില്‍ മാറ്റംവരുത്തേണ്ടതുമാണ്. പരീക്ഷ തീയതി മാറ്റം ജൂലൈ 26ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യു/എം.ടി.എ/എം.പി.എ (െറഗുലര്‍/സപ്ലിമെൻററി) പരീക്ഷകള്‍ ജൂലൈ 31 മുതല്‍ ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍. എം.എസ്സി കെമിസ്ട്രി പരീക്ഷ തീയതി മാറ്റം ജൂലൈ 26-ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റര്‍ എം.എസ്സി കെമിസ്ട്രി (2011 അഡ്മിഷന് മാത്രം) മേഴ്സി ചാന്‍സ് പരീക്ഷ ജൂലൈ 31മുതല്‍ ആരംഭിക്കും. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story