Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബണ്ടി ചോർ ഹൈകോടതിയിൽ...

ബണ്ടി ചോർ ഹൈകോടതിയിൽ അപ്പീൽ നൽകി

text_fields
bookmark_border
കൊച്ചി: 10 വർഷം തടവിനു ശിക്ഷിച്ച കീഴ്‌കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവ് . തിരുവനന്തപുരം രണ്ടാം അഡീഷനല്‍ സെഷന്‍സ് കോടതി ഏപ്രിലിൽ വിധിച്ച തടവുശിക്ഷയും പിഴശിക്ഷയും റദ്ദാക്കണമെന്നാണ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍സിങ്ങി​െൻറ ആവശ്യം. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടർന്നായിരുന്നു കീഴ്കോടതിയുടെ വിധി. കേസ് തീർപ്പാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യമുണ്ട്. വിദേശ മലയാളിയായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെത്തുടര്‍ന്നാണ് ബണ്ടി ചോര്‍ പിടിയിലായത്. 2013 ജനുവരി 21നായിരുന്നു സംഭവം. വേണുഗോപാലന്‍ നായരുടെ വീട്ടില്‍നിന്ന് 30 ലക്ഷം രൂപവിലയുള്ള മിത്സുബിഷി ഔട്ട് ലാന്‍ഡര്‍ കാറും സ്വര്‍ണവുമായി കടന്ന ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു. നന്ദന്‍കോട് റോഡരികില്‍ പാര്‍ക്ക്ചെയ്തിരുന്ന വിമല്‍കുമാറി​െൻറ കാര്‍ മോഷ്ടിച്ച ബണ്ടി ചോര്‍ ഈ കാറിലെത്തിയാണ് പട്ടത്ത് കവര്‍ച്ച നടത്തിയത്.
Show Full Article
TAGS:LOCAL NEWS
Next Story